ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് തെറ്റായ പ്രസ്താവനകൾ നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. ആർഎസ്എസും ബിജെപിയും ചേർന്ന് ഇന്ത്യൻ ഭരണഘടനയെ തകർക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുലിൻ്റെ പരാമർശം. മഹാരാഷ്ട്രയുടെ ചെലവിൽ മറ്റ് സംസ്ഥാനങ്ങളിൽ ആപ്പിൾ ഐഫോണുകളും ബോയിംഗ് വിമാനങ്ങളും നിർമ്മിക്കുന്നുവെന്ന് ഈ മാസം ആറിന് മുംബൈയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് നേതാവ് പ്രസംഗിച്ചിരുന്നു. ഡോ.ബിആർ അംബേദ്ക്കർ രൂപം കൊടുത്ത ഭരണഘടനയെ തകർക്കാനാണ് ബിജെപിയും ആർഎസ്എസും […]
വയനാട്: തോല്‍പ്പെട്ടിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ ഉള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്‍കാന്‍ എന്ന് രേഖപ്പെടുത്തിയ കിറ്റുകളാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡാണ് ഇവ പിടിച്ചെടുത്തത്.(Food kits with pictures of Rahul Gandhi and Priyanka seized in Wayanad) കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശശികുമാര്‍ തോല്‍പ്പെട്ടിയുടെ വീടിനോട് ചേര്‍ന്ന മില്ലില്‍ ആണ് കിറ്റുകൾ സൂക്ഷിച്ചിരുന്നത്. കര്‍ണാടക കോണ്‍ഗ്രസിന്റെ സ്റ്റിക്കർ കിറ്റിൽ പതിപ്പിച്ചുണ്ട്. എന്നാല്‍ കിറ്റുകള്‍ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ വിതരണം […]
വയനാട്: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10.30നായിരിക്കും ഇരുവരും എത്തുക. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറങ്ങും. തുടർന്ന് 11 മണിക്ക് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കും.(Rahul Gandhi and Priyanka Gandhi will reach Wayanad today) രണ്ട് ദിവസത്തെ പ്രചാരണ പരിപാടികള്‍ക്കായാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തുന്നത്. മണ്ഡലത്തിലെ കോര്‍ണര്‍ യോഗങ്ങളില്‍ പ്രിയങ്ക പങ്കെടുത്തേക്കും. എന്നാൽ മാനന്തവാടിയിലേയും മുക്കത്തേയും […]
വയനാട്: വയനാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് അണികൾക്ക് ആവേശം പകരാൻ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികളാണ് മണ്ഡലത്തിൽ ഒരുക്കുന്നത്. മലപ്പുറം അരീക്കോട്ടെ പൊതുയോഗത്തിലും രാഹുൽ പങ്കെടുക്കും.(Rahul Gandhi and Priyanka gandhi will reach at Wayanad tomorrow for election campaign) നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗമാണ് ഇരുവരും പങ്കെടുക്കുന്ന ആദ്യ പരിപാടി. തുടർന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ രാഹുൽ മലപ്പുറം അരീക്കോട്ടെ […]
കൽപ്പറ്റ: വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിന് ആവേശമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഒപ്പം വന്നിട്ടുണ്ട്. വയനാട്ടിലെത്തി. ബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുൽ ഗാന്ധി കാർ മാർഗം താമസസ്ഥലത്തെത്തേക്ക് പോകും.(Rahul Gandhi reached Wayanad for Priyanka’s election campaign) നിരവധി പേരാണ് രാഹുലിനെ വരവേൽക്കാൻ ഗ്രൗണ്ടിൽ തടിച്ചുകൂടിയത്. പ്രത്യേക വിമാനത്തില്‍ കണ്ണൂരിലെത്തിയ ശേഷം ഹെലികോപ്റ്ററിലാണ് രാഹുൽ ഗാന്ധിയും ഖാർഗെയും ബത്തേരിയിലെത്തിയത്.അതേസമയം വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ […]
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്ത് പോലീസ്. സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശത്തെ തുടർന്നാണ് നടപടി.(Police registered case against rahul gandhi) സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സിഖ് വികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തി രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നതെന്ന് അശോക് കുമാര്‍ ആരോപിച്ചു. സമാനമായ പരാതിയില്‍ ഡല്‍ഹി സിവില്‍ലൈന്‍സ് […]
ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള കെപിസിസിയുടെ പുനരധിവാസ ഫണ്ടിലേക്ക് രാഹുൽ ഗാന്ധി ഒരു മാസത്തെ ശമ്പളം കൈമാറി. വയനാട് പുനരധിവാസത്തിന് എല്ലാവരിൽ നിന്നും സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. വയനാട് മനോഹരമായ ഒരു പ്രദേശമാണ്. ആ നാടിനെ പുനർനിർമ്മിക്കാൻ നമുക്ക് ഒരുമിക്കാമെന്നും രാഹുൽ പറഞ്ഞു.(Rahul Gandhi donates one month’s salary to KPCC fund) അതേസമയം, ഉരുൾപൊട്ടൽ ദുരന്തം ബാധിച്ച ചൂരൽമല ഉൾപ്പടെയുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന വൈത്തിരി താലൂക്കിലെ വായ്പകളിൻമേലുള്ള റവന്യൂ റിക്കവറി നടപടികൾക്ക് സർക്കാർ മൊറട്ടോറിയം […]
ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും. ഇന്ന് രാവിലെയാണ് കൂടിക്കാഴ്ച നടന്നത്. ഇതോടെ വരുന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളായി ഇരുവരും മത്സരിക്കുമെന്ന സൂചന കൂടിയാണ് പുറത്തു വരുന്നത്.(Vinesh Phogat and Bajrang Punia meet Rahul Gandhi) അടുത്ത തിങ്കളാഴ്ച്ച കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടികയിൽ അന്തിമ രൂപം നൽകാൻ സംസ്ഥാന നേതൃത്വത്തിന്റെ യോഗം നടക്കേയാണ് രാഹുൽഗാന്ധിയുമായുള്ള കൂടികാഴ്ച്ച. കഴിഞ്ഞ ആഴ്ച്ച വിനേഷ് ഫോഗട്ട് ശംഭു അതിർത്തിയിലുള്ള […]
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് പ്രായം 54 ആയി. വിവാഹം എന്നാണെന്ന ചോദ്യം പലതവണ രാഹുലിനോട് പലരും ചോദിച്ചിട്ടുണ്ട്. Congress leader Rahul Gandhi turned 54 അപ്പോഴൊക്കെ അത് നടക്കുമ്പോൾ നടക്കട്ടെ എന്ന രീതിയിലായിരുന്നു രാഹുലിന്റെ പ്രതികരണം. ഇത്തവണ കശ്മീരിൽനിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥിനികളാണ് രാഹുലിനോട് എപ്പോഴാണ് വിവാഹം എന്നു ചോദിച്ചത്. 20-30 വർഷമായി ഞാൻ ഈ ചോദ്യം കേൾക്കുന്നുണ്ട്. വിവാഹമെന്നത് നല്ലൊരു കാര്യമാണ് എന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. ഇത്രയും വര്‍ഷം ഈ സമ്മര്‍ദ്ദത്തെ […]
ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പൗരത്വം റദ്ദാക്കണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി.BJP leader Subramanian Swamy wants to revoke Rahul Gandhi’s citizenship. ഈ ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം. ആഭ്യന്തര മന്ത്രാലയത്തോട് രാഹുലിന്റെ പൗരത്വം റദ്ദാക്കാനായി ആവശ്യപ്പെടണമെന്നാണ് സ്വാമി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബാക്കോപ്‌സ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ബ്രിട്ടനില്‍ 2003ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, അതിന്റെ ഡയറക്ടര്‍മാരില്‍ ഒരാളും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി 2019ല്‍ ആഭ്യന്തര […]
© Copyright News4media 2024. Designed and Developed by Horizon Digital