പാലക്കാട് : തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ വോട്ടുകൾ എങ്ങോട് മറിഞ്ഞെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ബിജെപിക്കോ അതോ കോൺഗ്രസിനോ ആർക്കാണ് ഗുണം ലഭിച്ചതെന്ന് പൂർണമായും അറിയണമെങ്കിൽ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതുവരെ കാക്കണം. എന്നാൽ ചില വിലയിരുത്തലുകൾ ഇങ്ങനെയാണ്. സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നതോടെ ബിജെപിക്ക് ക്ഷീണമായി? പൊതുവെ നാട്ടിൻപുറത്തെ ചർച്ചകൾ ഇങ്ങനെയാണ്. എന്നാൽ യഥാർത്ഥത്തിൽ സന്ദീപിന്റെ മറുകണ്ടം ചാടൽ ബിജെപിക്ക് ഗുണകരമായി മാറുകയാണ് ഉണ്ടായത്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ബിജെപി […]
പാർട്ടി മാറ്റം മുതൽ പത്രത്തിലെ പരസ്യ വിവാദം വരെ ആയുധമാക്കിയ പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോൾ ആകെ പോളിങ് 70 ശതമാനം. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ പാലക്കാട് 70.22 ശതമാനം വോട്ടർമാർ സമ്മതിദാന അവകാശം വിനിയോഗിച്ചു. പോളിങ് സമയം അവസാനിച്ചിട്ടും പലയിടത്തും വോട്ടർമാരുടെ നീണ്ട ക്യൂവായിരുന്നു. അതിനാൽ അന്തിമ വോട്ടിംഗ് ശതമാനം അല്പം കൂടി ഉയരാനാണ് സധ്യത. യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ട് സ്ഥലങ്ങളിൽ പ്രതിഷേധമുണ്ടായി. ബുത്തിൽ കയറുന്നതുമായി ബന്ധപെട്ടായിരുന്നു പ്രതിഷേധം. വെണ്ണക്കരയിലെ […]
പാലക്കാടിന്റെ ജനമനസ് ഇന്നറിയാം. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് തുടങ്ങും. വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. ആകെ10 സ്ഥാനാർത്ഥികളാണ് മണ്ഡലത്തിൽ ജനവിധി തേടുന്നത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന പാലക്കാട് ആരാകും വിജയിക്കുകയെന്ന് കേരളം ഉറ്റുനോക്കുകയാണ്. 1,94,706 വോട്ടർമാരാണ് ഇന്ന് ജന വിധിയെഴുതുന്നത്. ഇതിൽ1,00,290 പേർ സ്ത്രീ വോട്ടർമാരാണ്. 2,306 പേർ 85 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. 2,445 പേർ 18-19 വയസ്സുകാരും 780 പേർ ദിവ്യാംഗരുമാണ്. 4 ട്രാൻസ്‌ജെൻഡേഴ്‌സും ഇന്ന് വോട്ട് രേഖപ്പെടുത്തും. […]
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി.സരിനായി പത്രപ്പരസ്യം നൽകിയത് അനുമതി വാങ്ങാതെയെന്ന് റിപ്പോർട്ട്. സന്ദീപ് വാര്യരുടെ പഴയ പരാമർശങ്ങൾ അടങ്ങിയ പരസ്യത്തിന് അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ സ്ഥാനാർഥി സരിനും ചീഫ് ഇലക്ഷൻ ഏജന്റിനും കലക്ടർ നോട്ടീസ് അയയ്ക്കും. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് നൽകുന്ന പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. സരിന്റെ കോൺഗ്രസ് പ്രവേശനം ആസ്പദമാക്കി മുസ്‌ലിം മാനേജ്‌മെന്റ്നേതൃത്വം നൽകുന്ന പത്രങ്ങളിലാണ് […]
പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണം. നാളെയാണ് വോട്ടെടുപ്പ്. പാലക്കാട്ടെ 1,94,706 വോട്ടര്‍മാരാണ് നാളെ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസ്സുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്ജെന്‍ഡേഴ്സും ആണ്. 229 പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാര്‍. യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍, എല്‍ഡിഎഫ് സ്വതന്ത്രന്‍ ഡോ. പി സരിന്‍, എന്‍ഡിഎയുടെ സി […]
പാലക്കാട്: ബിജെപിയുമായി പിരിഞ്ഞ് കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്ക് വൻ വരവേൽപ്പ് നൽകി പാലക്കാട്ടേ കോൺഗ്രസ് പ്രവർത്തകർ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയിൽ പങ്കെടുത്ത സന്ദീപിനെ അഭിവാദ്യം ചെയ്യാനും ഫോട്ടോ എടുക്കാനുമായി പ്രവർത്തകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാഹുല്‍ മാങ്കൂട്ടത്തിനൊപ്പം തുറന്ന വാഹനത്തില്‍ റോഡ് ഷോയുടെ ആദ്യാവസാനം പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് സന്ദീപ് വാര്യരും പങ്കെടുത്തു.(Sandeep Warrier on UDF roadshow at palakkad) റോഡ് ഷോയിലേക്ക് എത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ […]
പാലക്കാട്: നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞ് അപകടം. ബസിലുണ്ടായിരുന്ന യാത്രക്കാരായ നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കോങ്ങാടിയിൽ വൈകിട്ട് ഏഴുമണിയോടെയാണ് അപകടം നടന്നത്. (Private bus overturned in palakkad; many passengers injured) പാലക്കാട് നിന്ന് ചെര്‍പ്പുളശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് മാറിഞ്ഞത്. ഓടിക്കൊണ്ടിരിക്കെ കോങ്ങാടി പാറശ്ശേരിക്കടുത്ത് വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിടിച്ച് റോഡിന് സമീപത്തെ വൈദ്യുതി പോസ്റ്റ് ഉള്‍പ്പെടെ തകർന്നിട്ടുണ്ട്. പത്തു പേര്‍ക്കാണ് പരിക്കേറ്റതെന്നാണ് വിവരം. ഇതിൽ എട്ടുപേരെ അടുത്തുള്ള […]
പാലക്കാട്: പാടത്ത് വെച്ച് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു. പാലക്കാട് വാളയാറിലാണ് അപകടം നടന്നത്. വാളയാര്‍ അട്ടപ്പള്ളം സ്വദേശി മോഹന്‍ (60), മകന്‍ അനിരുദ്ധ് (20)എന്നിവരാണ് മരിച്ചത്.(Electric shock; father and son died in palakkad) ഇന്ന് വൈകീട്ട് 6.30ഓടെയാണ് സംഭവം. തോട്ടില്‍ നിന്ന് പാടത്തേക്ക് വെള്ളം ഒഴുക്കുന്നതിനായി എത്തിയതാണ് ഇരുവരും. ഇതിനിടെ, പന്നിക്കെണിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് വിവരം. സമീപത്തെ വൈദ്യുതി ലൈനില്‍ നിന്ന് കണക്ഷനെടുത്താണ് പന്നിക്കെണി സ്ഥാപിച്ചിരിക്കുന്നത്.മൃതദേഹങ്ങള്‍ പാലക്കാട് ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. […]
പാലക്കാട്: കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഗതാഗത നിയന്ത്രണം. നവംബർ 15ന് വൈകുന്നേരം അഞ്ച് മുതൽ പത്ത് മണിവരെയാണ് നിയന്ത്രണം. പാലക്കാട് ഒലവക്കോട് ശേഖരീപുരം, കൽമണ്ഡപം ബൈപാസിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.(Kalpathi Rathotsavam: Traffic control in Palakkad district on November 15) അന്നേ ദിവസം വാളയാർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വലിയ വാഹനങ്ങൾ വാളയാർ ടോൾ പ്ലാസ ഹൈവേയിൽ പാർക്ക് ചെയ്യുകയും ചെറിയ വാഹനങ്ങൾ കോട്ടമൈതാനം, കെ.എസ്.ആർ.ടി.സി, മേലാമുറി, […]
പാലക്കാട്: പെട്ടി വിവാദത്തിന് പിന്നാലെ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് മദ്യമൊഴുക്കുന്നുവെന്ന ആരോപണവുമായി സി.പി.എം. കൊഴിഞ്ഞാമ്പാറയിലെ തെങ്ങിൻതോപ്പിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയ 1326 ലിറ്റർ സ്പിരിറ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു സി.പി.എമ്മിന്‍റെ ആരോപണം. ഉപതെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായ കോണ്‍ഗ്രസ് മദ്യമൊഴുക്കുന്നുവെന്നാണ് മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു. കള്ളപ്പണത്തിനു പിന്നാലെ മദ്യവും വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് യു.ഡി.എഫ് ശ്രമം. വ്യാജ തിരിച്ചറിയൽ കാര്‍ഡ് പ്രതികളാണ് രാഹുലിനൊപ്പമുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാവിന്‍റെ പക്കൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയതെന്ന് സി.പി.എം […]
© Copyright News4media 2024. Designed and Developed by Horizon Digital