കൊച്ചി: സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾ വഴി കേരളത്തിലെ വിവിധ ജില്ലകളിൽ പുതിയ സെല്ലുകൾ സ്ഥാപിക്കാൻ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.എ. ഐ.എസുമായി ബന്ധമുള്ള തീവ്രവാദ സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീർ, ഇരുവിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്താൻ വേണ്ടി ഫെയ്സ്ബുക്ക് പേജ് വഴി പ്രചാരണം നടത്തിയെന്നാണ് കണ്ടെത്തൽ.NIA has alleged that there was a conspiracy to set up new cells in various districts of Kerala through social media platforms. കാസിമർ സ്ട്രീറ്റിലെ ‘തൂങ്ങ വിഴികൾ രണ്ടുവെന്ന’ […]
ജമ്മു കാശ്മീരിലെ റിയാസിയില്‍ ബസിന് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്‍റെ അന്വേഷണം എൻഐഎക്ക് കൈമാറി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെതാണ് നടപടി. ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് എൻഐഎക്ക് അന്വേഷണത്തിന്‍റെ ചുമതല കൈമാറാൻ തീരുമാനിച്ചത്. റിയാസി ജില്ലയിലെ ശിവ്ഖോരി ക്ഷേത്രത്തില്‍ നിന്ന് തീർഥാടകരുമായി പോവുകയായിരുന്ന ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ 9 പേർക്കാണ് ജീവൻ നഷ്ടമായത്. വെടിവെപ്പിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ക്ഷേത്രത്തില്‍ നിന്ന് കത്രയിലേക്ക് മടങ്ങുകയായിരുന്ന […]
രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പോലീസ് അന്വേഷിക്കുന്ന കേസിന് അന്താരാഷ്ട്ര മാനങ്ങളുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്. അതിനിടെ, എറണാകുളം റൂറൽ പോലീസ് വിശദമായ അന്വേഷണത്തിനായി പത്തംഗ സംഘത്തെ നിയോഗിച്ചു. അന്താരാഷ്‌ട്ര അവയവക്കടത്ത് റാക്കറ്റിൽ ഉൾപ്പെട്ടയാൾ നേരത്തെ മുംബൈയിൽ പിടിയിലായതിന് പിന്നാലെയാണ് മലയാളിയായ സാബിത് നാസർ കേന്ദ്ര ഏജൻസികളുടെ റഡാറിന് കീഴിലായത്. കഴിഞ്ഞ മൂന്ന് വർഷമായി കൊച്ചി-കുവൈത്ത്-ഇറാൻ റൂട്ടിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന പ്രതിയാണ് അവയവ കച്ചവടത്തിനായി ആളുകളെ കൊണ്ടുപോയതെന്ന് വ്യക്തമായി. ഇതോടെയാണ് നെടുമ്പാശ്ശേരിയില്‍ […]
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ മുഖ്യപ്രതികള്‍ പിടിയിൽ. കൊൽക്കത്തയിൽ നിന്നാണ് രണ്ടു പ്രതികളെ കസ്റ്റഡിയിലെടുത്തത്. മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മതീൻ അഹമ്മദ് താഹ എന്നിവരാണ് പിടിയിലായത്. സ്ഫോടനത്തിന്‍റെ മുഖ്യ ആസൂത്രകരാണ് ഇരുവരും. പ്രതികള്‍ വ്യാജ പേരുകളില്‍ കൊല്‍ക്കത്തയില്‍ കഴിയുന്നതിനിടെ പിടിയിലാകുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരെ കൊല്‍ക്കത്തയില്‍ നിന്ന് എന്‍ഐഎ സംഘം പിടികൂടിയത്. പ്രതികളെ പിടികൂടുന്നതിന് കേരള പൊലീസും എന്‍ഐഎയ്ക്ക് ആവശ്യമായ സഹായം നല്‍കി. പ്രതികളെ പിടികൂടാൻ കേരള, കർണാടക പൊലീസ് സംഘങ്ങളുടെ സജീവ സഹകരണം ഉണ്ടായിരുന്നുവെന്ന് […]
റെയ്ഡിനിടെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സംഘം ആക്രമിക്കപ്പെട്ടു. ബംഗാളിലെ കിഴക്കൻ മേദിനിപൂർ ജില്ലയിൽ ശനിയാഴ്ച രാവിലെ നടത്തിയ റെയ്ഡിനിടെയാണ് സംഭവം. ഭൂപിതാനിനഗർ മേഖലയിൽ നടന്ന ആക്രമണത്തിൽ തീവ്രവാദ വിരുദ്ധ ഏജൻസിയിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. ഒരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ സംഘം ഭൂപിതാനിനഗറിൽ റെയ്ഡ് നടത്തുന്നതിനിടെ ജനക്കൂട്ടം പെട്ടെന്ന് ടീമിനെ ആക്രമിക്കുകയും വാഹനത്തിൻ്റെ ചില്ലുകൾ തകർക്കുകയും ചെയ്യുകയായിരുന്നു. മാനബേന്ദ്ര ജന എന്നയാളെ സ്‌ഫോടനക്കേസിൽ അറസ്റ്റ് ചെയ്യാനാണ് ഭീകരവിരുദ്ധ ഏജൻസി എത്തിയത്. നിരവധി പുരുഷന്മാരും സ്ത്രീകളും പോലീസ് […]
ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനം നടത്തിയ പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ. 10 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. വിവരം നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് എൻഐഎ എക്സിലൂടെ അറിയിച്ചു. കേസിൽ നാല് പേർ അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. രാമേശ്വരം കഫേയിൽ സ്‌ഫോടനം നടത്തിയ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. നിലവിൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചാരനിറത്തിലുള്ള ടീ ഷർട്ടും തൊപ്പിയും മാസ്‌കും ധരിച്ചാണ് ഇയാൾ കടയ്‌ക്കുള്ളിലേക്ക് […]
കൊച്ചി: കേരളത്തിൽ ഐഎസ് മാതൃകയിൽ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടെന്ന കേസില്‍ പ്രതി റിയാസ് അബൂബക്കർ കുറ്റക്കാരനെന്ന് എൻഐഎ കോടതി. റിയാസിനെതിരെ ചുമത്തിയ 120 ബിയും യുഎപിഎയിലെ 38, 39 വകുപ്പുകളും തെളിഞ്ഞുവെന്നും കോടതി പറഞ്ഞു. ശിക്ഷാവിധി നാളെ നടക്കും. പാലക്കാട് കൊല്ലംകോട് സ്വദേശിയായ 34കാരനായ റിയാസ് 2018 മേയ് 15നാണ് അറസ്റ്റിലായത്. ശ്രീലങ്കൻ സ്ഫോടന പരമ്പര ആസൂത്രണം ചെയ്ത നാഷനൽ തൗഹീത് ജമാത് നേതാവ് സഹ്റാൻ ഹാഷിമുമായി ചേർന്ന് കേരളത്തിലും ചാവേർ ആക്രമണവും സ്ഫോടന പരമ്പരയും നടത്താൻ […]
കൊച്ചി: ചോദ്യക്കടലാസിൽ മതനിന്ദ ആരോപിച്ച് തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രഫ.ടി.ജെ.ജോസഫിന്റെ കൈ വെട്ടിയ കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സവാദിന്റെ ഡിഎന്‍എ പരിശോധന നടത്താനൊരുങ്ങി എൻഐഎ. കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ സമാഹരിക്കുന്നതിനാണ് എൻഐഎയുടെ നീക്കം. സവാദിനെ കഴിഞ്ഞ ദിവസം കോടതി റിമാൻഡ് ചെയ്തിരുന്നു. സവാദിനെ കൂടി ഉള്‍പ്പെടുത്തിയുള്ള പുതിയ കുറ്റപത്രം എൻഐഎ വൈകാതെ കോടതിയിൽ സമർപ്പിക്കും. കൈവെട്ടു കേസില്‍ ഒന്നാം പ്രതിയായ സവാദിനെ സംഭവശേഷം 13 വർഷം കഴിഞ്ഞാണ് എൻഐഎ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. […]
© Copyright News4media 2024. Designed and Developed by Horizon Digital