News4media TOP NEWS
പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

News

News4media

കേരള ഫുട്ബോളില്‍ പുതുയുഗം കുറിക്കാന്‍ മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള

കൊച്ചി: രാജ്യത്തെ പ്രമുഖ എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ്സൂ പ്പര്‍ ലീഗ് കേരളയുമായി (എസ്എല്‍കെ) ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പിട്ടു. Mahindra Super League Kerala to usher in a new era in Kerala football 2024 സെപ്റ്റംബര്‍ 7ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള എന്ന പേരില്‍ അറിയപ്പെടുന്ന ഫുട്ബോള്‍ ലീഗിന്‍റെ അരങ്ങേറ്റ സീസണിന് തുടക്കം കുറിക്കുന്നത്.  ഫോര്‍സ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പന്‍സ് എഫ്സി, കണ്ണൂര്‍ വാരിയേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശൂര്‍ എഫ്സി എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് ഉദ്ഘാടന സീസണില്‍ പങ്കെടുക്കുന്നത്. സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും, സ്പോര്‍ട്സിനോടുള്ള തീവ്ര  ഇഷ്ടത്തിനും പേരുകേട്ട കേരളത്തോടുള്ള ബ്രാന്‍ഡിന്‍റെ ആഴത്തിലുള്ള പ്രതിബദ്ധതയാണ് സൂപ്പര്‍ ലീഗ് കേരളയുമായുള്ള മഹീന്ദ്രയുടെ ബന്ധം ഉയര്‍ത്തിക്കാട്ടുന്നത്.  മഹീന്ദ്രയുടെ മുന്‍നിര എസ്യുവികള്‍ മത്സരങ്ങള്‍ നടക്കുന്ന വേദികളില്‍ പ്രദര്‍ശിപ്പിക്കും ഐപിഎല്‍, ഫിഫ ലോകകപ്പ്, ഐസിസി മെന്‍സ് ക്രിക്കറ്റ് ലോകകപ്പ്, ഐബിഎ വിമണ്‍സ് വേള്‍ഡ് ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയ കായിക മാമാമാങ്കങ്ങളുമായും നേരത്തെ മഹീന്ദ്ര സഹകരിച്ചിരുന്നു.

September 4, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]