മുംബൈ: ഇന്ത്യാക്കാർ ആരെങ്കിലും സർദാർ വല്ലഭായി പട്ടേൽ പാർട്ടിയെന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ആദായനികുതി വകുപ്പ് കേട്ടിട്ടുണ്ട്. ഇവർ നൽകുന്ന വിവരപ്രകാരം ഈ പാർട്ടിക്ക് 2022 ൽ 56 കോടി രൂപ സംഭാവന കിട്ടിയിട്ടുണ്ട്. സർദാർ വല്ലഭായി പട്ടേൽ പാർട്ടിയ്ക്ക് പ്രത്യക്ഷത്തിലുള്ള പ്രവർത്തനമൊന്നും കാണുന്നില്ലെങ്കിലും അവർ സംഭാവന ഇനത്തിൽ 55.5 കോടി രൂപയോളം പിരിച്ചെടുത്തിട്ടുണ്ടെന്ന് 2022 ൽ നികുതി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വരുമാനം ചെലവഴിക്കൽ വിവരത്തിൽ പറയുന്നു. അന്വേഷണത്തിൽ ഇവരിടെ ചില സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വിവരം […]
കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കവേ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വോട്ടിങ് മെഷീനിൽ താമര ചിഹ്നത്തിന് വലിപ്പം കൂടുതലാണെന്ന് ആന്റോ ആന്റണി പറഞ്ഞു. താമര ചിഹ്നം വളരെ വലുതായി തെളിഞ്ഞു കാണപ്പെടുന്നു. മറ്റുചിഹ്നങ്ങൾ മങ്ങിയാണ് ഇരിക്കുന്നത്. ഇത് പത്തനംതിട്ടയിൽ മാത്രമല്ല. എറണാകുളത്തും മറ്റു പല മണ്ഡലങ്ങളിലും സമാനമായ സാഹചര്യമുണ്ടെന്നും ആന്റോ ആന്റണി ചൂണ്ടിക്കാണിച്ചു. ജില്ലാ കളക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. രേഖാ മൂലവും പരാതി നൽകുമന്നും ആന്റോ ആന്റണി അറിയിച്ചു. read also: ‘ജനാധിപത്യത്തിൽ […]
തിരുവനന്തപുരം: കൊട്ടിക്കലാശം കഴിഞ്ഞു, ലോക്സഭാ തെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള നെട്ടോട്ടത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടർമാർക്ക് ആലോചിച്ച് തീരുമാനമെടുക്കാനുള്ള ദിവസവും കൂടിയാണ് ഇന്ന്. അടിയൊഴുക്കുകൾ ഉണ്ടാകാതിരിക്കാനുള്ള അവസാന നീക്കമാണ് മുന്നണികൾ നടത്തുക. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരുണ്ട് നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് […]
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വ്യത്യസ്ത മതവിഭാഗങ്ങളുടെ നിയന്ത്രണത്തിലുള്ള മലയാള പത്രങ്ങളിൽ വ്യത്യസ്തതരത്തിൽ തയ്യാറാക്കിയ ഇടതുമുന്നണിയുടെ പരസ്യങ്ങൾ ചർച്ചയാകുന്നു. സുപ്രഭാതം, ദീപിക പത്രങ്ങളിൽ ഇന്ന് പ്രസിദ്ധീകരിച്ച ഫുൾ പേജ് പരസ്യങ്ങളിലൂടെയാണ് എൽഡിഎഫിന്റെ ജാതി-മത താത്പര്യങ്ങൾ മറനീക്കി പുറത്തുവരുന്നത്. കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയിൽ മണിപ്പൂർ കലാപമാണ് പോസ്റ്ററിൽ കൊടുത്തിരിക്കുന്നത്. എന്നാൽ സമസ്ത പത്രമായ സുപ്രഭാതത്തിലെ പരസ്യത്തിന് വിഷയം പൗരത്വ നിയമവുമായി ബന്ധപ്പെട്ട ഡൽഹി കലാപങ്ങളാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ‘എൽഡിഎഫ് വരും എല്ലാം ശരിയാകും’ […]
അവസാന ലാപ്പിൽ അടിയൊഴുക്കും സാമുദായികവോട്ടും നിർണായകമാകുന്ന തിരുവനന്തപുരത്ത് വിയർത്തും വെള്ളം കുടിച്ചും സ്ഥാനാർഥികൾ.തരൂരും രാജീവ് ചന്ദ്രശേഖറും കൊണ്ടും കൊടുത്തുമാണു മുന്നേറുന്നത്. ഇതുവരെ പരീക്ഷിച്ച ഫോർമുല വിജയം കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണു തരൂർ. വ്യക്തിപ്രഭാവം തന്നെയാണ് അതിൽ ഒന്നാമത്. മണ്ഡലത്തിന്റെ സമസ്ത മേഖലകളിലും വികസനം എത്തിച്ചതിന്റെ രേഖ പുറത്തിറക്കി വികസനം ചർച്ചയാക്കുന്നു. ബിജെപിയോട് അകലം പാലിക്കുന്ന വിഭാഗങ്ങളിലെ സ്വാധീനത്തിൽ ഇടിവു തട്ടിയിട്ടില്ലെന്ന ബോധ്യം ആത്മവിശ്വാസം നൽകുന്നു. ബിജെപി അധികാരത്തിൽ വരുമെന്നും ജയിച്ചാൽ താൻ കേന്ദ്രമന്ത്രിയാകുമെന്നുമുള്ള പ്രതീക്ഷ നൽകിയാണു രാജീവിന്റെ പ്രചാരണം. […]
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊട്ടി കലാശത്തിലേക്ക്. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്ന് വൈകീട്ട് ആറുമണിക്ക് അവസാനിക്കും. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. വ്യാഴാഴ്ച നിശബ്ദപ്രചാരണമാണ്. ഈ സമയം നിയമവിരുദ്ധമായി കൂട്ടംചേരുകയോ പൊതുയോഗങ്ങൾ സംഘടിപ്പിക്കുകയോ ചെയ്താൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കുന്നതിന് പണംകൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നൽകൽ, മദ്യവിതരണം എന്നിവ കണ്ടെത്തിയാൽ കർശനനടപടി ഉണ്ടാകും. വോട്ടെടുപ്പ് പൂർത്തിയാകുന്നതുവരെയുള്ള 48 മണിക്കൂർ ഡ്രൈ ഡേയും പ്രഖ്യാപിച്ചിട്ടുണ്ട്. മദ്യവിതരണത്തിനും വിൽപ്പനയ്ക്കും […]
ദില്ലി : സർപ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. അവസാന നിമിഷത്തെ വെട്ടിത്തിരുത്തലുകൾക്കും ഒടുവിൽ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പുറത്ത്. കേരളത്തിൽ കോൺഗ്രസ് മത്സരിക്കുന്ന 16 സീറ്റുകളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എന്നിവർ മുതൽ അവസാന നിമിഷം ചിത്രത്തിലേക്കു വന്ന പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ വരെയുള്ളവർ […]
സ്ഥാനാർഥി പട്ടികയിൽ അപ്രതീക്ഷിത മാറ്റങ്ങളുമായി കോൺഗ്രസ്. ആലപ്പുഴയിൽ വേണുഗോപാൽ മത്സരിക്കുന്നില്ലെങ്കിൽ രാഹുൽ മങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാകും. തൃശ്ശൂരിൽ ടി എൻ പ്രതാപന് പകരം കെ മുരളീധരനെയും വടകരയിൽ ഷാഫി പറമ്പിലിനെയും പരിഗണിക്കുന്നുണ്ട്. തൃശൂരിൽ ബിജെപിയുടെ താര സ്ഥാനാർത്ഥിയായ സുരേഷ് ഗോപി മത്സരിക്കുന്ന സാഹചര്യത്തിലാണ് കരുത്തുറ്റ എതിരാളി എന്ന നിലയിൽ കെ മുരളീധരനെ മത്സരിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നത്. അപ്രതീക്ഷിത പേരുകൾ പട്ടികയിൽ ഉണ്ടാകുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. ആലപ്പുഴയിൽ വേണുഗോപാൽ മത്സരിക്കണമെന്നാണ് നേതൃത്വത്തിന്റെ താല്പര്യമെങ്കിലും ചുമതലകളുടെ ആധിക്യം നിമിത്തം അദ്ദേഹം […]
© Copyright News4media 2024. Designed and Developed by Horizon Digital