ഗുരുവായൂർ: ചലച്ചിത്രതാരങ്ങളായ ജയറാമിന്റെയും പാര്‍വതിയുടേയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം നടന്നത്. മോഡലും 2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി കലിംഗരായർ ആണ് വധു.(Kalidas Jayaram, Tarini Kalingarayar got married at Guruvayur) കഴിഞ്ഞ നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും തരിണി കരിംഗരായരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. വിവാഹ ചടങ്ങിൽ സുരേഷ് ഗോപി, […]
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏകാദശി ദിവസത്തെ ഉദയാസ്തമന പൂജ മാറ്റിയ നടപടിക്കെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കുടുംബം നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ക്ഷേത്ര ഭരണസമിതിയുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.(Petition against change of Guruvayur Udayastamana Pooja was rejected) ഏകാദശി ഉദയാസ്തമന പൂജ മാറ്റാനുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടി ആചാര ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തന്ത്രി കുടുംബം ഹര്‍ജി നല്‍കിയത്. എന്നാൽ തിരക്ക് കണക്കിലെടുത്തും ശ്രീകോവില്‍ അടച്ചിടാതെ ദര്‍ശനം സുഗമമാക്കാനുമാണ് ഏകാദശി […]
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക സമിതിയുടെ 2023ലെ കേളപ്പജി പുരസ്‌കാരം മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പിവി. ചന്ദ്രന്. 11,111 രൂപയും ശിൽപവും പ്രശസ്തി പത്രവും പൊന്നാടയുമടങ്ങുന്ന പുരസ്‌കാരം ഗുരുവായൂർ സത്യാഗ്രഹത്തിന്റെ 93ാം വാർഷികത്തോടനുബന്ധിച്ച് നവംബർ രണ്ടിന് നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകസമിതി ചെയർമാൻ മൗനയോഗി ഡോ.എ ഹരിനാരായണനും കൺവീൻ ഷാജു പുതൂരും അറിയിച്ചു. ദേശീയപ്രസ്ഥാനവുമായി ചേർന്ന് രാഷ്ട്രീയ സാമൂഹിക- സാംസ്‌കാരിക നവോത്ഥാനത്തിന് നേതൃത്വം കൊടുത്ത മാതൃഭൂമി സാരഥി എന്ന നിലയിലും വാണിജ്യ-സേവന […]
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലേക്ക് 25 പവനിലധികം തൂക്കം വരുന്ന പൊന്നിൻ കിരീടം വഴിപാട് സമര്‍പ്പിച്ച് പ്രവാസി മലയാളി. ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് കിരീടം സമർപ്പിച്ചത്. പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും സ്വർണകിരീടം ഗുരുവായൂരപ്പന് ചാർത്തി.(25 Pavan’s golden crown to Guruvayurappan) ദുബായിൽ നിർമിച്ച സ്വർണ കിരീടത്തിന് 200.53 ഗ്രം തൂക്കം ഉണ്ട്. രതീഷ് മോഹന്‍ ദേവസ്വം തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ ഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങൾ നൽകി. കഴിഞ്ഞ ഒക്ടോബറിൽ […]
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലില്‍ വീഡിയോഗ്രഫിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി. വിവാഹ ചടങ്ങുകള്‍ക്കും മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രഫി അനുവദിക്കരുതെന്നാണ് ഹൈക്കോടതി നിര്‍ദേശം നൽകിയത്. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്‌ളോഗര്‍മാരുടെ വീഡിയോഗ്രഫിക്കും ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.(Restriction on videography in Guruvayur temple) ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ചിത്രകാരി ജസ്‌ന സലീം ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചത് വിവാദമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത് ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഗുരുവായൂര്‍ നടപ്പന്തല്‍ […]
ഗുരുവായൂർ: ഉത്രാടം ദിനത്തിൽ ഗുരുവായൂരിൽ കണ്ണന് മുന്നില്‍ കാഴ്ചക്കുലകള്‍ സമർപ്പിച്ച് ഭക്തർ. രാവിലെ ശീവേലിക്കുശേഷം കൊടിമരച്ചുവട്ടില്‍ ആദ്യത്തെ കാഴ്ചക്കുല ക്ഷേത്രം മേല്‍ശാന്തി പള്ളിശ്ശേരി മധുസൂദനന്‍ നമ്പൂതിരി സമര്‍പ്പിച്ചു. തുടര്‍ന്ന് ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, ഭരണസമിതിയംഗങ്ങള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരും നേന്ത്രക്കുലകള്‍ സമർപ്പിച്ചു.(onam celebration at guruvayur temple) കാഴ്ചക്കുലകള്‍ സമര്‍പ്പിക്കാനുള്ള ഭക്തരെ, തെക്കേനടയിലെ കൂവളത്തിന്റെ ഭാഗത്തുനിന്ന് വരി ആരംഭിച്ച് കിഴക്കേ ഗോപുരനട വഴിയാണ് ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്. ഇന്ന് രാത്രി വരെ കാഴ്ചക്കുലകള്‍ വയ്ക്കാം. തിരുവോണത്തിന് പുലര്‍ച്ചെ […]
ഗുരുവായൂര്‍: റെക്കോർഡ് വിവാഹങ്ങൾ നടക്കുന്ന ഞായറാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കി ദേവസ്വം. ഭക്തര്‍ക്ക് തടസ്സമില്ലാതെ ക്ഷേത്ര ദര്‍ശനത്തിനും വഴിയൊരുക്കും. 354 വിവാഹങ്ങള്‍ ശീട്ടാക്കിയിരിക്കുന്ന സെപ്റ്റംബര്‍ 8 ഞായറാഴ്ച ദര്‍ശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കിയതായി ദേവസ്വം ചെയര്‍മാന്‍ ഡോ. വികെ വിജയന്‍ അറിയിച്ചു.(record weddings at guruvayur temple on sunday) പുലര്‍ച്ചെ നാലു മണി മുതല്‍ കല്യാണങ്ങള്‍ ആരംഭിക്കും. താലികെട്ടിനായി ആറ് മണ്ഡപങ്ങള്‍ സജ്ജമാക്കും. മണ്ഡപങ്ങളെല്ലാം […]
തൃശൂര്‍: ഭഗവാൻ കൃഷ്ണന്റെ അവതാര പിറവി ദിനത്തിൽ മുഴുകി നാട്. അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ആയിരങ്ങളാണ് എത്തുന്നത്. പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. അഷ്ടമിരോഹിണി ദിനത്തില്‍ ബാലഗോകുലത്തിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം ശോഭായാത്രകളും വൈകിട്ട് നടക്കും. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ഭക്തിസാന്ദ്രമായിട്ടായിരിക്കും ഇത്തവണത്തെ ശോഭായാത്ര.(sri krishna jayanti today; celebrations in guruvayur temple) ഗുരുവായൂരിൽ രാവിലെ ഒൻപത് മണിക്ക് പ്രസാദം ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപായസമുൾപ്പെടെയുള്ള […]
തൃശൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തിനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. അഷ്ടമിരോഹിണി ദിനമായ ആഗസ്റ്റ് 26 നു ക്ഷേത്രത്തിലെത്തുന്ന എല്ലാ ഭക്തർക്കും ദർശനമൊരുക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ അറിയിച്ചു. ഗുരുവായൂരപ്പൻ്റെ പിറന്നാൾ ദിനത്തിൽ പൊതുവരി നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന.(Guruvayur set for Sri Krishna Jayanti celebrations) ഭക്തരുടെ സൗകര്യാർത്ഥം അന്നേ ദിവസം നിർമ്മാല്യം മുതൽ ദർശനത്തിനുള്ള പൊതുവരി ക്ഷേത്രത്തിലേക്ക് നേരെ വിടും. അതുകൊണ്ട് തന്നെ […]
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ ഒന്നു മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ ഏർപ്പെടുത്താനിരുന്ന വിഐപി/ സ്‌പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വലിച്ചു. ഭക്തജന തിരക്ക് നിയന്ത്രണവിധേയമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ദേവസ്വം ഭരണസമിതി അറിയിച്ചു. എന്നാല്‍ പൊതു അവധി ദിനങ്ങളിലെ നിയന്ത്രണം തുടരുമെന്നും ഭരണസമിതി വ്യക്തമാക്കി.(Restriction imposed in Guruvayur temple from tomorrow has been lifted) നിലവിൽ ക്ഷേത്രത്തിലെ ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാലാണ് നടപടി. ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ […]
© Copyright News4media 2024. Designed and Developed by Horizon Digital