News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

News

News4media

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പിടികൂടിയത് 80 കിലോ കഞ്ചാവ്, മൂന്നു പേർ കസ്റ്റഡിയിൽ

തൃശ്ശൂര്‍: തൃശൂരിൽ 80 കിലോ കഞ്ചാവ് പിടികൂടി. എരുമപ്പെട്ടി കുണ്ടന്നൂര്‍ ചുങ്കത്ത് വെച്ചാണ് ചരക്ക് വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ മൂന്ന് തമിഴ്‌നാട് സ്വദേശികളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.(Ganja seized in Thrissur; Three people are in custody) ധര്‍മ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു. കുണ്ടൂര്‍ ചുങ്കം ശ്രീകൃഷ്ണക്ഷേത്രത്തിന് സമീപം അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. 42 പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് പ്രതികൾ കഞ്ചാവ് […]

December 6, 2024
News4media

തിരുവനന്തപുരത്ത് വാടക വീടെടുത്ത് ലഹരി വില്പന; ദമ്പതികളിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി

പാറശാലയിലും നെടുമങ്ങാടും നിന്നായി 40 കിലോയോളം കഞ്ചാവ് എക്സൈസ് പിടികൂടി. നെടുമങ്ങാട്ടെ വാടകവീട്ടിൽ ദമ്പതികളാണ് ക‍ഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. നെടുമങ്ങാട് ദമ്പതികളാണ് കഞ്ചാവുമായി എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 20 കിലോ കഞ്ചാവ് പിടികൂടി. നെടുമങ്ങാട് എക്സൈസ് സംഘം വീട്ടിൽ റെയ്ഡ് നടത്തി. വീട്ടിലെ കിടപ്പുമുറിയിൽ മൂന്ന് ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. എക്സൈസ് സംഘം എത്തിയ വിവരമറിഞ്ഞ് ആദ്യം ശുചിമുറിയിൽ കഞ്ചാവ് നശിപ്പിക്കാൻ ശ്രമിച്ചു. ശ്രമം പാളിയതോടെ ഭർത്താവ് മനോജ് […]

October 24, 2024
News4media

ഇടുക്കിയിൽ അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ള യുവാവ് ഏഴരക്കിലോ കഞ്ചാവുമായി പിടിയിൽ

അന്തര്‍ സംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന ആളെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി. മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകുന്നേരം രാമക്കല്‍മേട്ടില്‍ നെടുങ്കണ്ടം പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്. ജിതിന്‍ കുറെ നാള്‍ ആന്ധ്രയില്‍ ജോലി ചെയ്തിരുന്നു. ഈ ബന്ധം ഉപയോഗിച്ച് ആന്ധ്രയില്‍ നിന്നോ ഒറീസയില്‍ നിന്നോ ആണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് ലഹരി മാഫിയാ സംഘവുമായി […]

May 27, 2024
News4media

തൊണ്ടി മുതലായി സ്റ്റേഷനിൽ സൂക്ഷിച്ചത് 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും; കോടതിയിൽ ഹാജരാക്കിയില്ല; എലി തിന്നെന്ന് വിശദീകരണം

ധന്‍ബാദ്: സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും എലി നശിപ്പിച്ചെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി പോലീസ്. ഝാര്‍ഖണ്ഡിലെ ദന്‍ബാദ് ജില്ലയിലെ രാജ്ഗഞ്ച് പോലീസാണ് കോടതിയിൽ വിചിത്രമായ റിപ്പോർട്ട് നൽകിയത്. ആറ് വര്‍ഷം മുമ്പ് തൊണ്ടിമുതലായി പിടിച്ചെടുത്ത കഞ്ചാവും ഭാംഗും കോടതിയില്‍ സമര്‍പ്പിക്കാന്‍ രാജ്ഗഞ്ച് പോലീസിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു. 2018 ഡിസംബറിൽ ശംഭു പ്രസാദ് അഗർവാൾ എന്നയാള്‍ക്കും മകനുമെതിരെ 10 കിലോ ഭാംഗും ഒമ്പത് കിലോ കഞ്ചാവും കൈവശം വെച്ചതിന് പോലീസ് കേസെടുത്തിരുന്നു. […]

April 8, 2024
News4media

പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം; ‘ജാദൂകര്‍ ഭായി’ എന്ന ജമേഷ് റെയിക്ക പിടിയിൽ; പിടിയിലായത് ഐരാപുരത്ത് കച്ചവടം നടത്തുന്നതിനിടെ

കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന ജമേഷ് റെയിക്ക പിടിയിലായി. ഒഡീഷ സ്വദേശിയായ ഇയാൾ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ‘ജാദൂകര്‍ ഭായി’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഏറെ നാളായി എക്സൈസിനെയും പോലീസിനെയും വെട്ടിച്ചു നടക്കുകയായിരുന്നു ഇയാൾ. പിടിയിലാകുമ്പോൾ ഇയാളുടെ പക്കൽ 2.3 കിലോഗ്രാം കഞ്ചാവുണ്ടായിരുന്നു. ഇയാൾ ഒഡീഷയിൽ നിന്ന് പെരുമ്പാവൂരിൽ കഞ്ചാവ് എത്തിച്ചു നിർബാധം വിൽപ്പന നടത്തിവരികയായിരുന്നു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ ഐരാപുരത്ത് നടത്തിയ രഹസ്യ ഓപ്പറേഷനിലാണ് […]

March 13, 2024
News4media

കഞ്ചാവ്പരിശോധനക്ക് എത്തിയ പോലീസുകാരുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് നേവി ഉദ്യോഗസ്ഥൻ; കൂടുതൽ പോലീസെത്തി കീഴ്പ്പെടുത്തി; കണ്ടെത്തിയത് 2കിലോ നീലച്ചടയൻ; ഹരിപ്പാട് നടന്നത് സിനിമ സ്റ്റൈൽ ഒപ്പറേഷൻ

ഹരിപ്പാട്: നേവി ഉദ്യോഗസ്ഥന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് രണ്ട് കിലോയോളം കഞ്ചാവ്. പരിശോധനയ്ക്കിടെ പോലീസുകാരുടെ കണ്ണിൽ കുരുമുളക് സ്പ്രേ അടിച്ച് രക്ഷപെടാൻ ശ്രമിച്ചു. കുമാരപുരം താമല്ലാക്കൽ മണിമന്ദിരം വീട്ടിൽ അനിൽ ബാബു (26) എന്നയാളുടെ വീട്ടിലാണ് സംഭവം. ഡാൻസഫ് സ്ക്വാഡ് ആണ് കഞ്ചാവ് പിടികൂടിയത്. പരിശോധനയ്ക്ക് ഇടയിൽ അരുൺ ബാബു ഡാൻസഫ് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ചു. തുടർന്ന് ഹരിപ്പാട് നിന്നുമുള്ള കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്. അനിൽ […]

March 4, 2024
News4media

കാറിന്റെ ബോണറ്റിൽ വച്ച് കടത്തുന്നതിനിടയ്ക്ക് കഞ്ചാവിന് തീപിടിച്ചത് വിനയായി;ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ; പിടിയിലായത് വള്ളായി സ്വദേശി ഷഫ്നാസ്

കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ വഴിയരികിൽ കഞ്ചാവ് ഉപേക്ഷിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. പാനൂർ സ്വദേശി ഷഫ്നാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാറിന്റെ ബോണറ്റിൽ വച്ച് കടത്തുന്നതിനിടയ്ക്ക് കഞ്ചാവിന് തീപിടിച്ചതാണ് ഷഫ്നാസിന് പണിയായത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫാം ഹൗസിന് സമീപത്തെ റോഡരികിൽ ഉപേക്ഷിപ്പിക്കട്ട നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. തീ പിടിച്ചതോടെ അരകിലോയിലധികം വരുന്ന കഞ്ചാവ് ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ പ്രതികൾ വഴിയിൽ ഉപേക്ഷിച്ചു. ഫാമിൽ ജോലിക്കെത്തിയ തൊഴിലാളികൾ പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട് സ്ഥലത്തെത്തിയപ്പോഴാണ് കത്തിയ നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. സംഭവത്തിൽ പാത്തിപ്പാലം […]

March 1, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]