വയനാട്: കളിക്കുന്നതിനിടെ ഒന്നര വയസുകാരിയുടെ തലയിൽ കുടുങ്ങിയ കലം പുറത്തെടുത്തു. വയനാട് സുൽത്താൻ ബത്തേരിയിലാണ് സംഭവം. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ഫയർഫോഴ്‌സ് ആണ് കുട്ടിയെ രക്ഷിച്ചത്.(Pot stuck on the head of a one-and-a-half-year-old girl in wayanad) സുൽത്താൻ ബത്തേരി മാടക്കര കുളിപ്പുര ഉന്നതയിലെ സുധീഷിന്‍റെ ഒന്നര വയസുള്ള മകള്‍ സൗഗന്ധികയുടെ തലയിലാണ് കലം കുടുങ്ങിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ കലം കുട്ടിയുടെ തലയ്ക്കുള്ളിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് കലം ഊരാൻ പറ്റാതെ വന്നതോടെയാണ് വീട്ടുകാർ ഫയർഫോഴ്‌സിനെ […]
തൃശ്ശൂർ: ആത്മഹത്യാ ഭീഷണി മുഴക്കിയാളെ കീഴ്പ്പെടുത്തുന്നതിനിടെ ആക്രമണത്തിൽ അഗ്നിരക്ഷാ ഉദ്യോഗസ്ഥന് കുത്തേറ്റു. തൃശ്ശൂർ കാളത്തോട് ആണ് സംഭവം നടന്നത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ യദുരാജിനാണ് മുഖത്ത് കുത്തേറ്റത്.(Fireman was stabbed in thrissur) വീടിന് മുകളിൽ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ തൃശ്ശൂർ കാളത്തോട് സ്വദേശിയായ സുൽഫിക്കറി(50) നെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ആക്രമണം നടന്നത്. ഇയാൾ ടെറസിന് മുകളിൽ കത്തിയുമായി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ താഴെയിറക്കാനായി ഫയർഫോഴ്സ് സംഘമെത്തിയത്. എന്നാൽ […]
ഇടുക്കി: സെല്‍ഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ എടുത്തു നല്‍കി അഗ്നിരക്ഷാ സേന. വാഗമണ്‍ കാണാനെത്തിയ കിടങ്ങൂര്‍ സ്വദേശിയായ ഹരികൃഷ്ണൻ എന്ന വിദ്യാർത്ഥിയുടെ ഫോണ്‍ ആണ് അബദ്ധത്തില്‍ കൊക്കയില്‍ വീണത്. കാഞ്ഞാര്‍-വാഗമണ്‍ കണ്ണിക്കല്‍ വ്യൂപോയിന്റില്‍ സെല്‍ഫിയെടുക്കുന്ന സമയത്ത് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഫോൺ വീഴുകയായിരുന്നു. എന്നാൽ താഴെ കല്ലുകള്‍ക്കിടയില്‍ ഫോണ്‍ തട്ടിനിന്നതുകൊണ്ട് കണ്ടെത്താന്‍ കഴിഞ്ഞു. ഫോണ്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തതിനാല്‍ മൂലമറ്റം അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. സീനിയര്‍ ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ടീം […]
© Copyright News4media 2024. Designed and Developed by Horizon Digital