News4media TOP NEWS
അദാനി ഗ്രൂപ്പുമായി നടത്തിയ കരാറുകൾ റദ്ദാക്കി കെനിയയും; റദ്ദാക്കിയത് 30 വർഷത്തേക്ക് കരാർ ഒപ്പിട്ട ഊർജ മന്ത്രാലയത്തിന്റെ നടപടി ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് രാജ്യാന്തര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്‍റ്; നടപടി യുദ്ധക്കുറ്റങ്ങളുടെ പേരിൽ കൊല്ലത്ത് നിന്നും കാണാതായ പെൺകുട്ടിയെ തൃശൂരിലെ ധ്യാനകേന്ദ്രത്തിൽ കണ്ടെത്തിയ സംഭവം; അമ്മയ്‌ക്കെതിരെ കേസെടുത്ത് പോലീസ് നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികൾ അറസ്റ്റിൽ, ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി

News

News4media

എറണാകുളം നഗരത്തിൽ 4 മണിക്കൂർ നീണ്ട വ്യാപക തെരച്ചിൽ, വലവിരിച്ച് സ്കൂബ സംഘവും ഫയർ ഫോഴ്‌സും 50 അംഗ പൊലീസും; ഒടുവിൽ ചതുപ്പിൽ പതുങ്ങിയിരുന്ന കുറുവാ സംഘാഗം പിടിയിൽ

കൊച്ചി: പൊലീസ് കസ്റ്റഡിയിൽ നിന്ന് കൈവിലങ്ങോടു കൂടി രക്ഷപ്പെട്ട കുറുവാ സംഘത്തിലേതെന്ന് കരുതുന്ന പ്രതിയെ പിടികൂടി. തമിഴ്നാട് സ്വദേശിയായ സന്തോഷിനെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. എറണാകുളം കുണ്ടന്നൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്.(kuruva gang member in police custody) ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴിയാണ് കസ്റ്റഡിയിൽ നിന്ന് ഇയാൾ ചാടി പോയത്. തുടർന്ന് കുണ്ടന്നൂർ പ്രദേശത്തുള്ള ചതുപ്പിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. രക്ഷപ്പെട്ട ഇടത്തു സ്കൂബ സംഘവും ഫയർ ഫോഴ്‌സും 50 അംഗ പൊലീസ് […]

November 16, 2024
News4media

സ്കൂൾ കായികമേളയ്ക്ക് എത്തുന്ന വിദ്യാർത്ഥികൾക്ക് ആശ്വാസം; ആയിരം കുട്ടികള്‍ക്ക് സൗജന്യ യാത്രയൊരുക്കി കൊച്ചി മെട്രോ

കൊച്ചി: സ്‌കൂള്‍ കായികമേളയോടനുബന്ധിച്ച് പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോ സൗജ്യന്യ യാത്രയൊരുക്കുന്നു. ദിവസവും ആയിരം കുട്ടികള്‍ക്ക് എന്ന കണക്കിലാണ് യാത്രയൊരുക്കുക. കായികമേള നടക്കുന്ന അഞ്ചാം തിയതി മുതല്‍ 11ാം തിയതി വരെ സൗജന്യ യാത്ര ലഭിക്കും. എറണാകുളം കലക്ടര്‍ എന്‍എസ്‌കെ ഉമേഷാണ് സൗജന്യയാത്രാ പദ്ധതിയുടെ പ്രഖ്യാപനം നടത്തിയത്.(School Sports Festival; Kochi Metro provides free travel) എറണാകുളത്ത് വെച്ച് നടക്കുന്ന സ്‌കൂള്‍ കായികമേളയിൽ 39 ഇനങ്ങളിലായി 24000 ത്തോളം കുട്ടികളാണ് പങ്കെടുക്കുക. കലൂര്‍ സ്റ്റേഡിയമാണ് കായികമേളയുടെ […]

November 3, 2024
News4media

ഒരു വർഷം വാറണ്ടിയുള്ള പെയിന്റ് വാങ്ങി മതിലിൽ അടിച്ചു, പക്ഷെ പെട്ടെന്ന് തന്നെ പൊളിഞ്ഞു പോയി; പരാതിക്കാരന് 3.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

കൊച്ചി: പെയിന്റ് കമ്പനിക്കെതിരെ 3.5 ലക്ഷം രൂപ പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഗുണനിലവാരമില്ലാത്ത പെയിന്റ് നല്‍കിയെന്ന എറണാകുളം കോതമംഗലം സ്വദേശിയുടെ പരാതിയിലാണ് കോടതിയുടെ ഉത്തരവ്. ഒരു വര്‍ഷം വാറണ്ടി ഉണ്ടെന്നു പറഞ്ഞു വാങ്ങി മതിലില്‍ അടിച്ച പെയിന്റ് പൊളിഞ്ഞു പോയതോടെയാണ് പരാതി നല്‍കിയത്.(Consumer Disputes Redressal Court imposes Rs 3.5 lakh fine on paint company) കോതമംഗലത്തെ വിബ്‌ജോര്‍ പെയിന്റ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് പരാതിക്കാരന്‍ ബര്‍ജര്‍ പെയിന്‍റ് വാങ്ങിയത്. […]

October 29, 2024
News4media

ശ്വാസതടസം; അബ്ദുൾ നാസർ മഅ്ദനി തീവ്രപരിചരണ വിഭാഗത്തില്‍

കടുത്ത ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായി. ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു. English summary:Shortness of breath Abdul Nasser Madani in the intensive care unit

October 15, 2024
News4media

കേരളത്തിൽ വീണ്ടും എംപോക്സ്‌; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ യുവാവിന്

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം കണ്ടെത്തിയത്. നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനു രോഗം സ്ഥിരീകരിച്ചിരുന്നു.(Again mpox positive case in kerala) മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചത്. യുഎഇയില്‍ നിന്ന് ഈയിടെ കേരളത്തിലെത്തിയ യുവാവ് പനിയും മറ്റു രോഗലക്ഷണങ്ങളെയും തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. അതിനിടെ രാജ്യത്ത് […]

September 27, 2024
News4media

ഇക്കൊല്ലം സ്കൂൾ തുറക്കുന്നത് ജൂൺ 3ന്; സംസ്ഥാന സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്; ഉദ്ഘാടകൻ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ജൂൺ 3ന്. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം കൊച്ചിയിൽ നടക്കും. രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രവേശനോത്സവം നടക്കും. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ മാർഗനിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അവധിക്കാല അധ്യാപക സംഗമങ്ങൾ മുൻ നിശ്ചയിച്ച […]

May 19, 2024
News4media

നവകേരള സദസില്‍ പരാതി കൊടുത്തതിന് ജോലിയിൽ നിന്നും പിരിച്ചുവിട്ടു; മരത്തില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

കൊച്ചി: എറണാകുളം റവന്യൂ ടവറിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഭവന നിര്‍മാണ ബോര്‍ഡിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്ന സൂരജാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. ഭവന നിര്‍മാണ ബോര്‍ഡില്‍നിന്ന് അടുത്തിടെ പിരിച്ചുവിട്ട താനുള്‍പ്പെടെയുള്ള 13 പേരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സൂരജിന്റെ ആത്മഹത്യാ ഭീഷണി. തീരുമാനം പുനഃപരിശോധിക്കാമെന്ന് റവന്യൂ മന്ത്രി കെ.രാജന്റെ ഓഫീസില്‍നിന്നും ഉറപ്പ് ലഭിച്ചതിനു ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങിയത്. എറണാകുളം റവന്യൂ ടവറിനു മുന്നില്‍ കെഎസ്ഇയു, എഐടിയുസി സംഘടനകളുടെ റിലേ നിരാഹാര സമരം നടന്നിരുന്നു. […]

April 1, 2024
News4media

എറണാകുളത്ത് അത്യപൂർവമായ ‘ലൈം രോ​ഗം’ കണ്ടെത്തി ; ശ്രദ്ധിച്ചില്ലെങ്കിൽ അപകടകരം

എറണാകുളം ജില്ലയിൽ ആദ്യമായി അത്യപൂർവമായ ലൈം രോ​ഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പനിയും വലത് കാൽമുട്ടിൽ നീർവീക്കവുമായി രോ​ഗിയെ കഴിഞ്ഞ ഡിസംബറിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപസ്മാര ലക്ഷണം പ്രകടിപ്പിച്ചതോടെ നട്ടെല്ലിൽ നിന്നുള്ള സ്രവം പരിശോധിച്ചപ്പോൾ മെനഞ്ചൈറ്റിസ് സ്ഥിരീകരിച്ചു. തുടർന്നു നടത്തിയ പരിശോധനയിലാണ് ലൈം രോ​ഗമാണെന്നു കണ്ടെത്തിയത്. ബർ​ഗ്ഡോർഫെറി എന്ന ബാക്ടീരിയ മൂലമാണ് ലിമേ രോഗം ഉണ്ടാകുന്നത്. ഇതു ചില പ്രാണികൾ വഴിയും രോഗം പകരും. നാഡീ വ്യൂഹത്തെ […]

March 13, 2024
News4media

ചികിത്സയിൽ കിടന്നപ്പോൾ മൂത്രമൊഴിപ്പിക്കാനും തിരികെ കിടത്താനും താനേ ഉണ്ടായിരുന്നുള്ളു; അതിന്റെ നന്ദി പിണറായി വിജയൻ കാണിച്ചില്ല; അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് സാബു ജേക്കബ്; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ചാലക്കുടിയിൽ ചാർലി പോൾ; എറണാകുളത്ത് ആന്റണി ജൂഡി

കൊച്ചി: തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് ട്വൻറി 20 പാർട്ടി നേതാവ് സാബു ജേക്കബ്. അതിന് ഉതകുന്ന ആറ്റം ബോംബ് തൻറെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുന്നറിയിപ്പ് നൽകി. ലോക്സഭ തെരഞ്ഞെടുപ്പിലെ ട്വൻറി 20 പാർട്ടിയുടെ നിലപാട് വ്യക്തമാക്കാൻ കിഴക്കമ്പലത്ത് വിളിച്ചുചേർത്ത മഹാസമ്മളനത്തിലാണ് പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബിൻറെ വെല്ലുവിളി. പല കേസുകളിൽ പെടുത്തി തന്നെ അറസ്റ്റ് ചെയ്ത് അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ നിയമസഭാ […]

February 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]