തിരുവനന്തപുരം: ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് അപകടം. യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. മുല്ലൂര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് തകർന്നത്. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം.(fire cracker explosion during Diwali celebration; 20-year-old youth’s palm was broken) അപകടത്തെ തുടർന്ന് മാംസഭാഗങ്ങള്‍ വേര്‍പെട്ട യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇന്നലെ രാത്രിയാണ് ദാരുണ സംഭവം ഉണ്ടായത്. നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഒരു അമിട്ട് […]
രാജ്യത്തെ ജനങ്ങൾക്ക് പ്രധാനമന്ത്രി ദീപാവലി ആശംസകൾ നേർന്നു. ദീപങ്ങളുടെ ഈ ഉത്സവത്തിൽ ലക്ഷ്മീദേവിയുടെയും ഗണേശ ഭഗവാന്റെയും അനുഗ്രഹത്താൽ എല്ലാവർക്കും ഐശ്വര്യമുണ്ടാകട്ടെയെന്നും എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഭാഗ്യവും ഒത്തുചേരുന്ന ജീവിതം ആശംസിക്കുന്നുവെന്നും അദ്ദേഹം ആശംസിച്ചു. സർദാർ വല്ലഭായ് പട്ടേലിൻ്റെ ജന്മദിനമായ ഇന്ന് ഗുജറാത്തിലെ കെവാഡിയയിൽ ‘രാഷ്ട്രീയ ഏകതാ ദിവസ്’ പരേഡിന് പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. ‘സ്റ്റാച്യു ഓഫ് യൂണിറ്റി’യിൽ പുഷ്പാർച്ചന നടത്തുകയും സർദാർ വല്ലഭായ് പട്ടേലിനെ പ്രധാനമന്ത്രി ആദരിക്കുകയും ചെയ്തു. തുടർന്ന് അദ്ദേഹം ഏകതാ ദിവസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. […]
ഡൽഹിയിൽ വായുമലിനീകരണതോത് കൂടുന്നു. ശരാശരി വായുഗുണനിലവാര സൂചിക ഇന്ന് 328 ആയി.ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കുന്നത് വ്യാപകമായതുമാണ് സ്ഥിതി വീണ്ടും ഗുരുതര അവസ്ഥയിലേക്ക് എത്തിച്ചത്. വരും ദിവസങ്ങളിൽ വായുഗുണനിലവാരതോത് നാനൂറിനും മുകളിൽ ഗുരുതര അവസ്ഥയിലെത്തുമെന്ന് വിലയിരുത്തുന്നു. ജഹാംഗീർപുരി, വാസിപൂർ എന്നിവിടങ്ങളിൽ 350 ന് മുകളിലാണ് വായുമലിനീകരണ തോത്. ഈ സ്ഥിതി തുടർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനാണ് ഡൽഹി സർക്കാറിന്റെ നീക്കം. ഇതിന് മുന്നോടിയായി പടക്കം പൊട്ടിക്കുന്നത് തടയാൻ ക്യാംപയിൻ തുടങ്ങി. മലിനീകരണ തോത് ഏറ്റവും […]
ബെംഗളൂരു: ദീപാവലി യാത്രാത്തിരക്കിന്റെ പശ്ചാത്തലത്തിൽ പ്രത്യേക ബസ് സർവീസുകൾ ഒരുക്കി കർണാടക ആർടിസി. കേരളത്തിലേക്കടക്കം പ്രത്യേകം സർവീസുകൾ നടത്തും. ഈ മാസം 31 മുതൽ നവംബർ 2 വരെയാണ് പ്രത്യേക സർവീസുകൾ.(Diwali rush; karnataka rtc with special services) കർണാടക ആർടിസിയുടെ 2000 ബസുകളാണ് വിവിധ ഇടങ്ങളിലേക്കായി സർവീസ് നടത്തുക. കേരളത്തിൽ പാലക്കാട്, തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലേക്കാണ് സർവീസ് ഉണ്ടായിരിക്കുക. ശാന്തിനഗർ ഡിപ്പോയിൽ നിന്ന് കേരളത്തിലേക്കുള്ള ബസുകൾ സർവീസ് ആരംഭിക്കും ബസുകളിൽ സീറ്റ് റിസർവേഷനു […]
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ദീപാവലി സമ്മാനം. ക്ഷാമബത്തയും ക്ഷാമാശ്വാസവും മൂന്ന് ശതമാനം വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. ഒരു കോടിയിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർധനയുടെ ഗുണം ലഭിക്കും. പുതിയ തീരുമാനത്തോടെ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം എന്നത് 53 ശതമാനമായി മാറും. ഒക്ടോബറിൽ ഔദ്യോഗിക പ്രഖ്യാപനംഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടെ 18,000 രൂപ അടിസ്ഥാന ശമ്പളമുള്ള ജീവനക്കാരുടെ ക്ഷാമബത്തയിൽ പ്രതിമാസം ഏകദേശം 540 രൂപയുടെ വർധന ഉണ്ടാവും. പുതുക്കിയ ക്ഷാമബത്തയ്ക്ക് ജൂലൈ […]
കോഴിക്കോട്: മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യത്തിനായി അധിക അന്തർസംസ്ഥാന സർവിസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി.KSRTC to start additional inter-state services for the convenience of passengers during Mahanavami, Vijayadashami and Diwali celebrations കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവിസുകൾ. ഒക്ടോബർ ഒമ്പത് മുതൽ നവംബർ ഏഴ് വരെയാവും സർവിസുകൾ. സർവിസുകളുടെ സമയക്രമംബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവിസുകൾ കേരളത്തിൽ നിന്നുള്ള അധിക […]
© Copyright News4media 2024. Designed and Developed by Horizon Digital