ദുബായ്: അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ തന്നെ നടക്കുമെന്നു ഉറപ്പായി. ഹൈബ്രിഡ് മോഡൽ പോരാട്ടമായിരിക്കും ചാംപ്യൻസ് ട്രോഫിയിൽ നടക്കുക. വ്യാഴാഴ്ച ഐസിസി അധ്യക്ഷനായി ചുമതലയേറ്റ ജയ് ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പുതിയ തീരുമാനം. യുഎഇയിലായിരിക്കും ഇന്ത്യയുടെ പോരാട്ടങ്ങൾ നടക്കുക. ഔദ്യോഗിക പ്രഖ്യാപനം നാളെ ദുബായിൽ വച്ച് നടക്കും. 2027 വരെ ഇത്തരത്തിൽ ഹൈബ്രിഡ് മോഡലിൽ തന്നെയായിരിക്കും മത്സരങ്ങൾ നടക്കുക. […]
© Copyright News4media 2024. Designed and Developed by Horizon Digital