ഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലെ പൊതു പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 നാണ് പരീക്ഷകൾ ആരംഭിക്കുക. സിബിഎസ്ഇ പത്താം ക്ലാസുകാർക്ക് ഇംഗ്ലീഷാണ് ആദ്യ പരീക്ഷ.(CBSE 10th and 12th public exam date announced) പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 ന് തുടങ്ങി മാർച്ച് 18ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ നാലിനാണ് അവസാന പരീക്ഷ. 10, 12 ക്ലാസുകളിലെ പ്രാക്ടിക്കൽ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച വിശദാംശങ്ങളും സിബിഎസ്ഇ പുറത്തുവിട്ടിട്ടുണ്ട്. […]
ന്യൂഡൽഹി: വരുന്ന അധ്യയന വർഷത്തേക്ക് 3, 6 ക്ലാസുകൾ ഒഴികെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്ക് മാറ്റമില്ലെന്ന് ആവർത്തിച്ച് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യൂക്കേഷൻ(സിബിഎസ്ഇ). ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച് ബോർഡ് അറിയിപ്പ് പുറത്തിറക്കിയത്.CBSE; New textbook in 3rd and 6th no change in other classes 3,6 ക്ലാസുകളിലെ പുതിയ സിലബസും പാഠപുസ്തകങ്ങളും തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് മാർച്ച് 18ന് എൻസിഇആർടി സിബിഎസിക്ക് കത്തിലൂടെ അറിയിച്ചിരുന്നു. പുതിയ പാഠ്യ പദ്ധതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി ആറാം ക്ലാസിലെ വിദ്യാർഥികൾക്ക് ബ്രിഡ്ജ് […]
കൊച്ചി: സംസ്ഥാനത്ത് എൻസിഇആർടി പാഠപുസ്തകങ്ങൾ കിട്ടാനില്ല. സിബിഎസ്ഇ സ്കൂളുകളിൽ 9, 10, 12 ക്ലാസുകൾ തുടങ്ങിയതോടെ പുസ്തകങ്ങൾക്കായി അധ്യാപകരും രക്ഷിതാക്കളും അടക്കം പരക്കം പായുകയാണ്. ജനുവരിയിൽ അച്ചടിച്ച പുസ്തകങ്ങൾ ജനുവരിയിൽ വിപണിയിൽ എത്തേണ്ടതാണ്. എന്നാൽ 3 മാസങ്ങൾക്കു ശേഷവും കിട്ടിയിട്ടില്ല. എൻസിഇആർടി സിലബസ് അടിസ്ഥാനമാക്കി സ്വകാര്യ പബ്ലിഷിങ് കമ്പനികൾ പുറത്തിറക്കുന്ന പാഠപുസ്തകങ്ങൾ വിപണിയിലുണ്ട്. എന്നാൽ ഇവ വലിയ വില കൊടുത്തു വാങ്ങാൻ ഭൂരിഭാഗം രക്ഷിതാക്കൾക്കും സാധിക്കുന്നില്ല. പ്രമുഖ പാഠപുസ്തകശാലകൾ പലതും സ്വകാര്യ പബ്ലിഷർമാരുടെ പുസ്തകങ്ങൾ വിൽക്കാൻ തയാറാകുന്നുമില്ല. […]
ന്യൂഡൽഹി: രാജ്യത്തെ 20 സിബിഎസ്ഇ സ്കൂളുകളുടെ അഫിലിയേഷൻ റദ്ദാക്കി. പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സിബിഎസ്ഇ ബോർഡിന്റെ നടപടി. കേരളത്തിലെ രണ്ട് സ്കൂളുകൾക്കും അഫിലിയേഷൻ നഷ്ടമായി. മലപ്പുറം പീവീസ് പബ്ലിക് സ്കൂൾ, തിരുവനന്തപുരം മദർ തെരേസാ മെമ്മോറിയൽ സെൻട്രൽ സ്കൂൾ എന്നിവയ്ക്കാണ് കേരളത്തിൽ അംഗീകാരം നഷ്ടപ്പെട്ടത്. മൂന്നു സ്കൂളുകൾക്കെതിരെ തരംതാഴ്ത്തൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്. സിബിഎസ്ഇ മാനദണ്ഡങ്ങൾ അനുസരിച്ചാണോ ബോർഡിനു കീഴിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് എന്നറിയാൻ സ്കൂളുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തിയിരുന്നു. പല സ്ഥാപനങ്ങളും ഡമ്മി വിദ്യാർഥികൾക്കു […]
ന്യൂഡൽഹി: 3 മുതൽ 6 വരെയുള്ള സിബിഎസ്ഇ ക്ലാസുകൾക്ക് പുതിയ പാഠ്യപദ്ധതി. 2024-2025 അദ്ധ്യായനവർഷം മുതലാണ് പുതിയ പാഠ്യപദ്ധതി പ്രാബല്യത്തിൽ വരിക. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ വിശദാംശങ്ങൾ സംബന്ധിച്ച് സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ വിദ്യാലയങ്ങൾ എന്നിവയ്‌ക്ക് ദേശീയ വിദ്യാഭ്യാസ ഗവേഷണ കൗൺസിൽ കത്തയച്ചു. സ്‌കൂൾ ടൈംടേബിളുകളിലും മാറ്റം വരുത്തണമെന്ന് കത്തിൽ പരാമർശിച്ചിട്ടുണ്ട്. പുതിയ അദ്ധ്യായന വർഷത്തിലേക്കുള്ള പരിഷ്‌കരിച്ച പുസ്തകങ്ങൾ ഉടൻ സ്‌കൂളിലെത്തുമെന്ന് അധികൃതർ അറിയിച്ചു. കല, ശാരീരിക വിദ്യാഭ്യാസം, ക്ഷേമം, നൈപുണ്യവിദ്യാഭ്യാസം, ഭാഷ, ഗണിതം, ശാസ്ത്രം, പരിസ്ഥിതിവിദ്യാഭ്യാസം, […]
© Copyright News4media 2024. Designed and Developed by Horizon Digital