കാസര്‍ഗോഡ്: അഭ്യാസ പ്രകടനത്തിനിടെ വാഹനത്തിന് തീപിടിച്ചു. കാസറഗോഡ് പച്ചമ്പളം ഗ്രൗണ്ടിലാണ് സംഭവം നടന്നത്. രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറിനാണ് തീപിടിച്ചത്.(New Thar caught fire in kasargod) വാഹനത്തിന്റെ ടയറിനാണ് ആദ്യം തീപിടിച്ചത്. പിന്നാലെ വാഹനത്തിലേക്ക് തീപടരുകയായിരുന്നു. വാഹനത്തിനകത്ത് ഉണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഉപ്പളയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. അപകടത്തിൽ വാഹനം പൂര്‍ണ്ണമായും കത്തിനശിച്ചു.
പത്തനംതിട്ട: പമ്പയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ച് അപകടം. പമ്പയിൽ നിന്ന് നിലയ്ക്കലേക്ക് പോയ ബസിനാണ് തീപിടിച്ചത്. അട്ടത്തോടിന് സമീപത്തു വെച്ച് ഇന്ന് രാവിലെ 5.15 ഓടെയാണ് സംഭവം. (Ksrtc bus caught fire in pamba) പുലർച്ചെ തീര്‍ഥാടകരെ കൊണ്ടു വരാനായി പമ്പയില്‍ നിന്ന് നിലയ്ക്കലേക്ക് പോകുമ്പോഴാണ് തീപിടുത്തം ഉണ്ടായത്. അട്ടത്തോട് എത്തിയപ്പോള്‍ ബസിന്റെ മുന്‍ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു. ഈ സമയം ബസിൽ ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയരുന്നത് കണ്ട് […]
കൊച്ചി: വരാപ്പുഴ മാര്‍ക്കറ്റില്‍ തീപിടുത്തം. മാര്‍ക്കറ്റിനുള്ളിലെ ലേഡീസ് സ്റ്റോറിലും തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന മറ്റൊരു കടയിലുമാണ് തീപ്പിടുത്തമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് നിഗമനം. തീപിടിത്തത്തെ തുടർന്ന് ലേഡീസ് സ്റ്റോര്‍ പൂര്‍ണമായും കത്തി നശിച്ചു. സീമ ഷിബു എന്ന സ്ത്രീയുടേതാണ് കട. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് കണക്കുകൂട്ടൽ. തീപ്പടര്‍ന്നതോടെ ഫയര്‍ഫോഴ്‌സെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മറ്റ് കടകളിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതലുകളടക്കം സ്വീകരിച്ചാൽ വൻ ദുരന്തം ഒഴിവായി. Read Also: കമ്പമലയിൽ പൊലീസും […]
ചെന്നൈ: ബിജെപി സ്ഥാനാർഥിയെ സ്വീകരിക്കാനായി വെച്ചിരുന്ന പടക്കം പൊട്ടിയുണ്ടായ തീപിടുത്തത്തിൽ രണ്ട് കുടിലുകൾ കത്തിനശിച്ചു. നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിന്റെ സ്വീകരണ പരിപാടിക്ക് ഇടയിലായിരുന്നു സംഭവം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോൾ പ്രവർത്തകർ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കങ്ങൾ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേൽക്കൂര മുഴുവൻ കത്തിനശിഞ്ഞു. തുടർന്ന് തീ പടർന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റവന്യു ഉദ്യോഗസ്ഥർ കേസെടുക്കാൻ […]
മലപ്പുറം: മലപ്പുറത്ത് പൊലീസ് പിടികൂടിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടയിൽ തീപിടുത്തം. മേൽമുറിയിൽ പടിഞ്ഞാറേമുക്കിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിച്ച് നിർവീര്യമാക്കുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്. തീ കെടുത്താനുള്ള ശ്രമം തുടരുന്നതായി അധികൃതർ അറിയിച്ചു. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ പടക്കം പോലുള്ള സ്ഫോടക വസ്തുക്കൾ പിടികൂടിയിരുന്നു. ഇവ നിർവീര്യമാക്കുന്നതിനിടെയാണ് സംഭവം. പറമ്പിലെ മരങ്ങളെല്ലാം കത്തി നശിച്ചിട്ടുണ്ട്. ആളൊഴിഞ്ഞ മേഖലയായതിനാൽ ആണ് പൊലീസ് ഇവിടെയെത്തിയതെന്നാണ് സൂചന. ഈ മേഖലയോട് ചേർന്ന് വീടുകൾ ഉണ്ട്. Read Also: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ യുവതിയെ […]
കോട്ടയം: കോട്ടയം മെഡിക്കള്‍ കോളേജിന് സമീപം വന്‍ തീപിടുത്തം. മൂന്ന് കടകളിലാണ് തീപിടുത്തം ഉണ്ടായത്. ഒരു ചെരിപ്പുകട പൂര്‍ണമായും കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്ത് എത്തിയിട്ടുണ്ട്. എങ്ങനെയാണ് കടകളില്‍ തീ പിടിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഈസ്റ്റര്‍ ദിനമായതിനാല്‍ പല കടകളും അടഞ്ഞുകിടക്കുകയാണ്. Read Also: ഈസ്റ്റർ ദിനത്തിൽ ഉയർപ്പിൻറെ സന്ദേശം നൽകുന്ന ഗാനം പുറത്തിറക്കി സുരേഷ് ഗോപി; ഭാര്യ രാധികയും പാടുന്നുണ്ട്; ഗാനം ഏറ്റെടുത്ത് അരുവിത്തുറ കുറവിലങ്ങാട് പള്ളികൾ
© Copyright News4media 2024. Designed and Developed by Horizon Digital