ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളിൽ ഒന്നാണ് മഗ്നീഷ്യം. ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിൻറെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് പ്രകടമാകുന്നത് എങ്ങനെയെന്ന് നോക്കാം
> മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രകടമാക്കും. ക്ഷീണമോ ബലഹീനതയോ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാണ്.
> ശരീരത്തിൽ ആവശ്യത്തിന് ധാതുക്കൾ ഇല്ലെങ്കിൽ, വിശപ്പില്ലായ്മ അനുഭവപ്പെടും. മഗ്നീഷ്യം ഗ്ലൂക്കോസ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അതിനാൽ അതിന്റെ അഭാവം വിശപ്പില്ലായ്മയിലേക്ക് നയിക്കും.
>പേശി ബലഹീനത ഒരു സാധാരണ ലക്ഷണമാണ്. മഗ്നീഷ്യത്തിന്റെ കുറവ് മൂലമുണ്ടാകുന്ന പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം. ഇത് മൂലം പേശിവലിവ് അനുഭവപ്പെടും.
>അസാധാരണമായ ഹൃദയമിടിപ്പാണ് മറ്റൊരു ലക്ഷണം. പൊട്ടാസ്യത്തിന്റെ അളവ് ഗണ്യമായി കുറയുകയാണെങ്കിൽ, അത് സാധാരണ ഹൃദയമിടിപ്പിനെ ബാധിക്കും.
>തലകറക്കവും ഓക്കാനവും ഇടയ്ക്കിടെ അനുഭവപ്പെടുന്നത് ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതിന്റെ ലക്ഷണമായേക്കാം.