പെരുമ്പാവൂർ: ബസ് യാത്രക്കാരന്റെ സ്വർണ്ണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കോട്ടയം ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് മാലിശ്ശേരി വീട്ടിൽ ഹരികുമാർ (57) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
കെ എസ് ആർ റ്റി സി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുകയായിരുന്ന പാലക്കാട് തണ്ണീർപ്പന്തൽ സ്വദേശിയായ യുവാവിന്റെ 197 ഗ്രാം തൂക്കം വരുന്ന സ്വർണ്ണക്കട്ടി അടങ്ങിയ ബാഗ് പെരുമ്പാവൂർ കെ എസ് ആർ റ്റി സി സ്റ്റാൻഡിൽ വച്ച് മോഷ്ടിക്കുകയായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 11 ന് പുലർച്ചെയായിരുന്നു സംഭവം. തുടർന്ന് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാവുന്നത്.
ഇൻസ്പെക്ടർ റ്റി.എം. സൂഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ് ഐ മാരായ പി.എം റാസിഖ്. എം.റ്റി. ജോഷി. അരുൺ. ഗൗതം. സി. പി. ഒ നജിമി എന്നിവരാണ് ഉണ്ടായിരുന്നത്,