വിൽക്കാനിട്ട ആഡംബര വാഹനങ്ങൾ അഡ്വാൻസ് നൽകി കൈവശപ്പെടുത്തും. ശേഷം തമിഴ്നാട്ടിലെത്തിച്ച് പണയം വെച്ച് പണം തട്ടുന്ന പ്രതിയെ കട്ടപ്പന ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ശാന്തിപ്പടി കണ്ടയ്നേഴ്സ് വീട്ടിൽ അശോകൻ (52) ആണ് അറസ്റ്റിലായത്.
വിൽക്കാനിടുന്ന വാഹനങ്ങൾക്ക് മോഡൽ വിലയേക്കാൾ അമിത തുക പറഞ്ഞാണ് പ്രതി വാഹനം കൈവശപ്പെടുത്തുന്നത്. 45 ദിവസത്തിനു ശേഷം പണം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വാഹനങ്ങൾ വാങ്ങിയിരുന്നത്.