web analytics

ഇന്ത്യ – പാക് യുദ്ധത്തിൽ രണ്ടുവട്ടം പങ്കെടുത്ത ധീര വൈമാനികൻ മുൻ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി അന്തരിച്ചു

ഇന്ത്യ – പാക് യുദ്ധത്തിൽ രണ്ടുവട്ടം പങ്കെടുത്ത ധീര വൈമാനികൻ മുൻ കേന്ദ്രമന്ത്രി സുരേഷ് കൽമാഡി അന്തരിച്ചു

പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും വ്യോമസേനയുടെ മുൻ പൈലറ്റുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.

മരണസമയത്ത് ഭാര്യയും മക്കളും അടുത്തുണ്ടായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് പൂനെയിലെ നവി പേട്ടിൽ നടക്കും.

ഇന്ത്യ–പാക് യുദ്ധങ്ങളിൽ രണ്ടുതവണ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റായി പങ്കെടുത്ത കൽമാഡിക്ക് എട്ട് സേനാ മെഡലുകൾ ലഭിച്ചിട്ടുണ്ട്. 1965-ലാണ് അദ്ദേഹം വ്യോമസേനയിൽ ഔദ്യോഗിക സേവനം ആരംഭിച്ചത്.

സൈനിക സേവനത്തിന് ശേഷം രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ച കൽമാഡി, 1978-ൽ മഹാരാഷ്ട്ര പ്രദേശ് യൂത്ത് കോൺഗ്രസ് പ്രസിഡന്റായി മുഖ്യധാരയിൽ എത്തി.

1982-ൽ രാജ്യസഭയിലേക്കും 1996-ൽ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പി.വി. നരസിംഹറാവു നയിച്ച കേന്ദ്രസർക്കാരിൽ റെയിൽവേ സഹമന്ത്രിയായി പ്രവർത്തിച്ചു. റെയിൽവേ ബജറ്റ് അവതരിപ്പിച്ച ഏക സഹമന്ത്രിയെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

കായിക രംഗത്തും സജീവ സാന്നിധ്യമായിരുന്ന കൽമാഡി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ, ഏഷ്യൻ അത്‌ലറ്റിക് അസോസിയേഷൻ, അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ എന്നിവയുടെ പ്രസിഡന്റായിരുന്നു.

2003-ൽ ഹൈദരാബാദിൽ ആദ്യ ആഫ്രോ–ഏഷ്യൻ ഗെയിംസ് സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2008-ലെ പൂനെ കോമൺവെൽത്ത് യൂത്ത് ഗെയിംസിന്റെ സംഘാടക സമിതി അധ്യക്ഷനുമായിരുന്നു.

എന്നാൽ 2010-ലെ കോമൺവെൽത്ത് ഗെയിംസ് അഴിമതി കേസ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് വലിയ തിരിച്ചടിയായി. ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തിൽ അന്വേഷണം നേരിട്ട അദ്ദേഹം 2011 ഏപ്രിലിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു.

English Summary

Senior Congress leader and former Union Minister Suresh Kalmadi passed away in Pune at the age of 81 after a prolonged illness. A former Indian Air Force pilot, Kalmadi participated twice in the India–Pakistan wars and received eight military medals. He began his political career as Maharashtra Pradesh Youth Congress president and later served as a Rajya Sabha and Lok Sabha MP. He was Railway Minister of State in the P.V. Narasimha Rao government and remains the only MoS to have presented the Railway Budget. Kalmadi also headed several national and international sports bodies. His political career declined following his arrest in the 2010 Commonwealth Games corruption case.

suresh-kalmadi-death-former-union-minister-congress-leader

Suresh Kalmadi, Congress leader, former Union Minister, Indian Air Force, India Pakistan war, Commonwealth Games scam, Pune news, Indian politics, sports administration

spot_imgspot_img
spot_imgspot_img

Latest news

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

Other news

തനിക്ക് പ്രേതബാധയെന്ന് യുവാവ്: ലാൻഡിങ്ങിനിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം; വിമാനം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

ലാൻഡിങ്ങിനിടെ വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ ശ്രമംബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട...

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു; മുഖ്യമന്ത്രി സ്ഥാനം ഉടൻ ഒഴിയും

ബീഹാർ രാഷ്ട്രീയത്തിൽ വൻ വഴിത്തിരിവ്; നിതീഷ് കുമാർ എം.എൽ.സി സ്ഥാനം രാജിവെച്ചു...

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത്; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം

കനത്ത ചൂട്: 11 മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കരുത് സംസ്ഥാനത്ത്...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ബെവ്കോയും ബാറുകളും പൂട്ടും; കേരളത്തിൽ തുടർച്ചയായ ദിവസങ്ങളിൽ മദ്യലഭ്യത കുറയും

തിരുവനന്തപുരം: കേരളത്തിലെ മദ്യപാനികൾക്ക് അല്പം നിരാശ നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്. കണക്കെടുപ്പും...

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ...

Related Articles

Popular Categories

spot_imgspot_img