ന്യൂഡല്‍ഹി: മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി. പാര്‍ലമെന്റില്‍ ദൈവനാമത്തിലാണ് സുരേഷ്‌ഗോപി സത്യപ്രതിജ്ഞ ചെയ്തത്. കൃഷ്ണാ ഗുരുവായൂരപ്പായെന്ന് പ്രാര്‍ത്ഥിച്ച ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞ ആരംഭിച്ചത്.(Suresh gopi take oath in loksabha)
മൂന്നാം മോദി സര്‍ക്കാരില്‍ രണ്ട് വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. കേരളത്തില്‍ നിന്നുള്ള ബിജെപിയുടെ ആദ്യ ലോക്‌സഭാംഗം കൂടിയാണ് തൃശൂർ മണ്ഡലത്തിൽ നിന്നും വിജയിച്ച സുരേഷ് ഗോപി. ഇന്നത്തെ സഭ എംപിമാരുടെ സത്യപ്രതിജ്ഞയോടെയാണ് ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ നീറ്റ്, നെറ്റ് ക്രമക്കേടുകളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാത്തതില്‍ പ്രോടെം സ്പീക്കര്‍ പാനല്‍ വായിക്കുന്ന സമയത്തും പ്രതിപക്ഷ പ്രതിഷേധമുണ്ടായി. പാനലില്‍ ഉള്ള പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധ സൂചകമായി സത്യപ്രതിജ്ഞ ചെയ്തില്ല.
Read Also: ഇടയ്ക്ക് ഇടയ്ക്ക് പെണ്ണ് കെട്ടണമെന്ന് തോന്നുന്നവർ ധർമ്മജനെ കണ്ടുപഠിക്കട്ടെ!
Read Also: വീണ്ടും പോലീസ് ആത്മഹത്യ!; സിപിഒയെ മരിച്ച നിലയിൽ കണ്ടെത്തിയത് പോലീസ് ക്വാര്‍ട്ടേഴ്സിൽ