മഞ്ജു പിള്ളയുമായി താൻ വേർപിരിഞ്ഞതായി ഛായാഗ്രാഹകൻ സുജിത് വാസുദേവ്. 2020 മുതൽ വേർപിരിഞ്ഞു താമസിക്കുകയാണ്എന്നും കഴിഞ്ഞ മാസം ഡിവോഴ്‌സായെന്നും സുജിത് വാസുദേവ് പറഞ്ഞു.”ജീവിതം ഒന്നേ ഉള്ളൂ എന്ന് തിരുമാനിച്ച് കഴിഞ്ഞാൽ പിന്നെ അതിൽ ആശയക്കുഴപ്പം ഇല്ലല്ലോ. ഒരു ജീവിതമേ ഉള്ളൂ. അതിൽ ആരോടൊക്കെ എങ്ങനെ ഒക്കെ പെരുമാറണം എന്ന് തീരുമാനിച്ചാൽ അതിൽ കൺഫ്യൂഷൻ ഇല്ല. സന്തോഷിക്കാനുള്ള കാര്യങ്ങൾ മാത്രം എടുക്കുക. ബാക്കി എല്ലാം റ്റാറ്റാ ബൈ ബൈ. എങ്കിൽ ഉറപ്പായും നിങ്ങൾ സന്തോഷവാനായിരിക്കും. ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹെർട്ട് ചെയ്യും. മനുഷ്യനല്ലേ. എന്ത് പ്രശ്നം വന്നാലും സന്തോഷമായിരിക്കണം എന്ന് ചിന്തിച്ചാലും കുറെയൊക്കെ ആർട്ടിഫിഷ്യൽ സന്തോഷം ആയിരിക്കും. കുറച്ച് കഴിയുമ്പോൾ എല്ലാം ഹീൽ ആകും. കാലം മറയ്ക്കാത്ത മുറിവുകൾ ഇല്ല. 2020 മുതൽ ഞങ്ങൾ സപ്രേറ്റഡ് ആയിരുന്നു. കഴിഞ്ഞ മാസം ഞങ്ങൾ വിവാഹമോചിതരായി. നടിയെന്ന വളർച്ചയിൽ സന്തോഷം ഉണ്ട്. പല സമയത്തും അത് ചർച്ച ചെയ്തിട്ടുണ്ട്. മഞ്ജുവുമായുള്ള സൗഹൃദം ഇപ്പോഴും നിലനിൽക്കുന്നുമുണ്ട്”, എന്നാണ് സുജിത്ത് വാസുദേവ് പറഞ്ഞത്. സൈന സൗത്ത് പ്ലസിനോട് ആയിരുന്നു സുജിത്തിന്റെ പ്രതികരണം. ഛായാഗ്രാഹകൻ, സംവിധായകൻ എന്നീ നിലകളിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് സുജിത് വാസുദേവ്. ദൃശ്യം, 7ത് ഡേ, ലൂസിഫർ തുടങ്ങിയ സിനിമകൾക്കായി ഛായാഗ്രഹണം നിര്‍വ ഹിച്ചിട്ടുള്ള സുജിത് ഇപ്പോൾ എമ്പുരാൻ എന്ന സിനിമയ്ക്കായാണ് ക്യാമറ ചലിപ്പിക്കുന്നത്.
2000ൽ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ഇവർക്ക് ദയ എന്നൊരു മകളുണ്ട്. മഞ്ജുപിള്ളയുടെ കരിയർ മികച്ച രീതിയിൽ പോവുകയാണ്. അത് കാണുമ്പോൾ വലിയ സന്തോഷമാണ് തോന്നുന്നത്. മഞ്ജുവിന്റെ കരിയറുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാറുണ്ടെന്നും സുജിത് സൈന പ്ലേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലമായി ഇരുവരും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകളും അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നില്ല.