News4media TOP NEWS
തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം പൂർണമായും കത്തിനശിച്ചു ചരിത്രത്തിലേക്ക് കരുക്കൾ നീക്കി പതിനെട്ടുകാരൻ; ചെസിൽ ലോക ചാമ്പ്യനായി ഇന്ത്യയുടെ ഗുകേഷ്, തോൽപ്പിച്ചത് ചൈനയുടെ ഡിങ് ലിറനെ ‘സന്ദീപ് പുറത്തിറങ്ങുന്നത് സമൂഹത്തിന് ഭീഷണി’; ഡോ. വന്ദന കൊലക്കേസ് പ്രതിയ്ക്ക് ജാമ്യം നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ

കടലെടുക്കുമോ വൈപ്പിൻ; ആശങ്കയില്‍ രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍

കടലെടുക്കുമോ വൈപ്പിൻ; ആശങ്കയില്‍ രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍
June 7, 2024

വൈപ്പിൻ–മുനമ്പം തീരത്ത് പ്രതിവർഷം പത്ത് മീറ്റർ തീരശോഷണം സംഭവിക്കുന്നതായി പഠനം. കാലവർഷപ്പെയ്ത്തുമായി ബന്ധപ്പെട്ടാണ് തീരത്ത് മാറ്റങ്ങളുണ്ടായതെന്ന് മദ്രാസ് ഐ.ഐ.ടിയിലെ വിദഗ്ദ്ധർ നടത്തിയ പഠനം കണ്ടെത്തി. (Study shows that 10 meters of coastal erosion occurs annually along the Vypin-Munambam coast)

രണ്ട് പതിറ്റാണ്ട് മുമ്പുതന്നെ തീരശോഷണത്തിന്റെ ലക്ഷണങ്ങൾ തുടങ്ങിയിരുന്നു. എൽ.എൻ.ജി, ബി.പി.സി.എൽ, ഐ.ഒ.സി എന്നിവയുടെ നിർമ്മാണം വരുംമുമ്പേ തീരത്ത് മാറ്റങ്ങൾ പ്രകടമാണ്. അതിൽ തെക്കുകിഴക്കൻ മൺസൂൺ പ്രധാന പങ്കുവഹിക്കുന്നു.

ഹാർബർ സ്ഥിതിചെയ്യുന്ന മാലിപ്പുറത്താണ് ഉയർന്ന തീരശോഷണം. മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസർ വി.സുന്ദർ, പ്രൊഫ. എസ്.എ.സന്ന സിറാജ് എന്നിവരുടെ നേതൃത്വത്തിൽ 2018ലാണ് പഠനം ആരംഭിച്ചത്.

മാലിപ്പുറം മുതൽ മുനമ്പംവരെ 20 കിലോമീറ്റർ തീരത്തെ പലഭാഗങ്ങളായി തിരിച്ചായിരുന്നു ഗവേഷണം
ആഗോള താപനത്തിന്റെ ഫലമായി സമുദ്ര നിരപ്പ് ഉയരുന്നുവെന്ന പഠനവിവരങ്ങള്‍ പുറത്തുവന്നതോടെ നെഞ്ചിടിപ്പ് ഏറി ജീവിക്കുകയാണ് എറണാകുളം ജില്ലയിലെ വൈപ്പിന്‍ ദ്വീപ് നിവാസികള്‍.

പണ്ടൊരു പ്രളയത്തില്‍ ഉടലെടുത്ത ദ്വീപിന് ആഗോളതാപനത്തെ അതിജീവിക്കാനാകുമോ എന്നാണ് അവിടുത്തുകാരുടെ ഉത്കണ്ഠ. നേരത്തെ പുറത്തുവന്ന ചില പഠനങ്ങളില്‍ 2050 ആകുമ്പോഴേക്കും ദ്വീപ് കടലില്‍ മുങ്ങുമെന്ന വിവരമുണ്ടായിരുന്നു.

എന്നാല്‍ ഇപ്പോഴത്തെ ഉയരുന്ന സമുദ്രതാപനില അനുസരിച്ച് 2050 ന് മുമ്പേ തന്നെ അത് സംഭവിച്ചേക്കാമെന്ന് സമുദ്ര ശാസ്ത്രവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള ഗ്രാമപ്രദേശങ്ങളിലൊന്നാണ് വൈപ്പിന്‍ ദ്വീപ്. 2,15000 ആണ് ഇവിടുത്തെ ജനസംഖ്യ.

1341 ല്‍ ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് രൂപപ്പെട്ടതാണ് 25 കി.മീ. നീളവും ശരാശരി 3 കി.മീ. വീതിയുമുള്ള വൈപ്പിന്‍ ദ്വീപ്. വടക്ക് കൊടുങ്ങല്ലൂര്‍ തുറമുഖം തകര്‍ന്നു പോയതും വെറും പൊഴിയായിരുന്ന വൈപ്പിന്റെ തെക്കേ അറ്റത്ത് കൊച്ചി തുറമുഖം രൂപപ്പെട്ടതും ഇതേ പ്രളയത്തെ തുടര്‍ന്നാണ്.

പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കൊച്ചി കോട്ടപ്പുറം കായലുമാണ്. രണ്ട് ലക്ഷത്തിലേറെയുള്ള ദ്വീപ് നിവാസികളെ മാറ്റി പാര്‍പ്പിക്കുക എളുപ്പമല്ല. ആഗോള താപനത്തെ തുടര്‍ന്ന് കടല്‍ ഒരടി ഉയര്‍ന്നാല്‍ ദ്വീപില്‍ വെള്ളം കയറും.

ദ്വീപിന്റെ കിഴക്ക് വശത്തുള്ള മഞ്ഞനക്കാട്, നെടുങ്ങാട് ഉപദ്വീപുകള്‍ വരെ വാസയോഗ്യമല്ലാതാകും. അതിനാല്‍ കടലെടുക്കാതെ ദ്വീപിനെ സംരക്ഷിക്കാനുള്ള മാര്‍ഗം അന്വേഷിക്കുകയാണ് ദ്വീപ് നിവാസികള്‍.

ടെട്രോപാഡ് എന്ന എളുപ്പവഴിഉയരുന്ന സമുദ്ര നിരപ്പിനെ പ്രതിരോധിക്കാന്‍ ചെല്ലാനത്തേത് പോലെ ട്രെട്രോപാഡ് നിര്‍മ്മാണമാണ് എളുപ്പ വഴിയായി പലരും നിര്‍ദ്ദേശിക്കുന്നത്. ട്രെട്രോപാഡ് നിര്‍മ്മാണത്തിന് കിലോമീറ്ററിന് 25 കോടിയില്‍പ്പരം രൂപ ചെലവ് വരും.

ഇതിന് വേണ്ടി മാത്രം 650 കോടി രൂപ വരും.2 കണ്ടല്‍ക്കാട് ബദല്‍മാര്‍ഗ്ഗംപരിസ്ഥിതി വാദികള്‍ നിര്‍ദ്ദേശിക്കുന്നത് കണ്ടല്‍ക്കാടുകള്‍ നട്ട് വളര്‍ത്തലാണ്. ഉപ്പ് വെള്ളത്തില്‍ സമൃദ്ധമായി വളരുന്ന കണ്ടലുകള്‍ തിരമാലകളെ തടഞ്ഞു നിര്‍ത്തി ശക്തി കുറക്കുമെന്നും ഈ രീതിയില്‍ തീരദേശത്തെ രക്ഷിച്ചു നിര്‍ത്താമെന്നുമാണ് വിശദീകരണം. ഇതിനെ ചെലവ് കുറവാണെന്നതാണ് മെച്ചം.

 

Read Also:കോൺ​ഗ്രസിന് ഇക്കുറി 100 എം.പിമാർ;വിശാൽ പാട്ടീൽ തിരിച്ചെത്തി

Related Articles
News4media
  • Kerala
  • News
  • Top News

തീരാനോവായി പാലക്കാട്ടെ അപകടം; നാലു വിദ്യാർത്ഥിനികളുടെയും സംസ്കാരം നാളെ, സ്കൂളിൽ പൊതുദർശനമില്ല

News4media
  • Kerala
  • News
  • Top News

രജിസ്‌ട്രേഷന്‍ കഴിയാത്ത പുതിയ ഥാറുമായി യുവാക്കളുടെ അഭ്യാസപ്രകടനം; ടയറിന് തീപിടിച്ചു, പിന്നാലെ വാഹനം ...

News4media
  • Editors Choice
  • Kerala
  • News

മികവുള്ള വിദ്യാർഥികൾ മാത്രം എപ്ലസ്; ചോദ്യങ്ങളിൽ 20 ശതമാനം പഠിതാവിന് വെല്ലുവിളി ഉയർത്തുന്നവ; ഇനി സ്കൂ...

News4media
  • Kerala
  • News
  • News4 Special

ഈ മണ്ഡലക്കാലം കഴിഞ്ഞാലുടൻ ശബരിമല സന്നിധാനത്ത് പുതിയ അരവണ പ്ലാൻ്റ്; സാധ്യത പഠനം പൂർത്തിയായി

News4media
  • News4 Special
  • Top News

11.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പുറമെ ശാന്തമാണെങ്കിലും അകം വേവുന്നുണ്ട്; കോണ്‍ഗ്രസില്‍ പുകയുന്നത് വലിയ അഗ്നിപര്‍വ്വതം; കെ.​പി.​സി.​സ...

News4media
  • Kerala
  • News
  • Top News

വൈപ്പിനിൽ വനിതാ ഓട്ടോ ഡ്രൈവർക്ക് ക്രൂര മർദനം; വാരിയെല്ലുകൾ ഒടിഞ്ഞു, ഗുരുതര പരിക്ക്

News4media
  • Kerala
  • News

മലയാറ്റൂര്‍ തീര്‍ത്ഥാടനത്തിനെത്തിയ പത്തൊമ്പതുകാരൻ പെരിയാറിൽ മുങ്ങിമരിച്ചു; അപകടം ഇല്ലിത്തോടിൽ; മരിച്...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]