അധ്യപാകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ നീക്കം ചെയ്യും; കുട്ടിയെ കൈവിടില്ല, കുട്ടികളുടെ സട്രെസ് ഒഴിവാക്കാൻ നടപടി; ഇടപെട്ട് ബാലാവകാശ കമ്മീഷൻ

പാലക്കാട്: പാലക്കാട്ടുളള സ്കൂളുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒരു വീഡിയോ കമ്മീഷൻ ഗൗരവമായി പരിഗണിച്ചതിന്റെ വെളിച്ചത്തിൽ സ്കൂളിൽ നടന്ന മീറ്റിംഗിൽ പ്രസ്തുത സ്കൂളിൽ ഒരു ആക്ഷൻ പ്ലാൻ നടപ്പാക്കാൻ തീരുമാനിച്ചതായി ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ വി മനോജ്കുമാർ അറിയിച്ചു.

രണ്ട് ഘട്ടങ്ങളിലായാകും ആക്ഷൻ പ്ലാൻ നടപ്പാക്കുന്നത്. മുപ്പതു ദിവസത്തെ ആദ്യഘട്ടവും അടുത്ത അധ്യയന വർഷത്തേക്കുള്ള ദീർഘാകാല പ്ലാനും തയ്യാറാക്കി സമർപ്പിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിർവ്വഹിക്കും. സ്കൂളുകളിൽ കുട്ടികൾ വളരെയധികം സ്ട്രെസ് അനുഭവിക്കുകയും മയക്കുമരുന്ന് ലോബികളുടെ ചുഷണത്തിനു അടിമപ്പെടുകയും ചെയ്യുന്ന സാഹചര്യം പൂർണ്ണമായും ഇല്ലാതാക്കാൻ പൊലീസ്, എക്സൈസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണം, വനിതാ-ശിശു വികസന വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം ആവശ്യമാണ്.

വിവാദം സൃഷ്ടിച്ച കുട്ടിയെ സഹായിക്കുന്ന നിലപാടാണ് പ്രസ്തുത സ്കൂൾ അധികൃതർ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രിൻസിപ്പലും മറ്റ് ഉദ്യോഗസ്ഥരുമായുള്ള ചർച്ചകൾക്കുശേഷം കമ്മിഷൻ അഭിപ്രായപ്പെട്ടു.

പ്രിൻസിപ്പലിന് നേരെയുള്ള ഭീഷണി വീഡിയോ സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്യുന്നതിന് കമ്മിഷൻ വേണ്ട നടപടി സ്വീകരിക്കും.

സ്കൂൾ സന്ദർശന യോഗത്തിൽ കമ്മിഷൻ അംഗം കെ കെ ഷാജു, cwc ചെയർപേഴ്സൺ മോഹനൻ, ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഗീത.എം.ജി, പ്രൊട്ടക്ഷൻ ഓഫീസർ പ്രഭുലദാസ്, സ്കൂൾ പി.റ്റി.എ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ

പഹൽഗാമിലേത് സുരക്ഷ വീഴ്ച തന്നെ ന്യൂഡൽഹി: പഹൽഗാമിൽ തീവ്രവാദ ആക്രമണത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന്...

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത്

സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക് തിരുവനന്തപുരത്ത് തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ സ്കിൻ ബാങ്ക്...

ബൈക്ക് യാത്രികന് 5000 രൂപ പിഴ

ബൈക്ക് യാത്രികന് 5000 രൂപ പിഴ കണ്ണൂർ: ആശുപത്രിയിലേക്ക് ചീറി പാഞ്ഞ് പോകുന്ന...

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ്

യൂത്ത് കോൺ​ഗ്രസിന്റെ പ്രവർത്തനം ഇങ്ങനെയാണ് തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ മാത്രമേ...

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ

മഴ മുന്നറിയിപ്പിൽ മാറ്റം; അഞ്ചുദിവസം ഒറ്റപ്പെട്ട മഴ തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം...

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ?

ഇനി ഒരാഴ്ച മാത്രം; നിമിഷ പ്രിയയുടെ മോചനം സാധ്യമാകുമോ? ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക്...

Related Articles

Popular Categories

spot_imgspot_img