അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണം, വിശ്വാസമില്ല; എസ്എഫ്ഐക്കാർ മർദിച്ചെന്ന് പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഹൈക്കോടതിയിലേക്ക്

എസ്എഫ്ഐക്കാർ മർദിച്ചെന്ന് പരാതി നൽകിയ നിയമവിദ്യാർത്ഥിനി ഹൈക്കോടതിയിലേക്ക്. മർദനമെറ്റെന്ന പരാതി നൽകിയ പത്തനംതിട്ട മൗണ്ട് സിയോൺ കോളജിലെ നിയമവിദ്യാർത്ഥിനി നിള എസ് പണിക്കരാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ആറന്മുള പൊലീസിനെതിരെയാണ് പരാതി നൽകിയത്. മർദിച്ചവർക്ക് എതിരെ നിസാര വകുപ്പുകൾ ചുമത്തിയാണ് ആറന്മുള പോലീസ് കേസ് എടുത്തിരിക്കുന്നത്, കേസ് അന്വേഷണത്തിൽ പൊലീസ് ബോധപൂർവ്വം വീഴ്ച വരുത്തി, പൊലീസിന്റെ മോശം പെരുമാറ്റം എന്നിവ ചൂണ്ടികാട്ടി ബുധനാഴ്ച കോടതിയെ സമീപിക്കും എന്ന് പെൺകുട്ടി വ്യക്തമാക്കി. മർദ്ദനമേറ്റെന്ന പരാതി നൽകി മൂന്ന് ദിവസം കഴിഞ്ഞും രാഷ്ട്രീയ സമ്മർദത്തെ തുടർന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്റ്റേഷനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെയാണ് എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തത്.

ആറൻമുള പൊലീസിന്‍റെ അന്വേഷണത്തിൽ വിശ്വാസം ഇല്ലെന്നും നീതി കിട്ടണം എന്നും ആവശ്യപ്പെട്ടു ഡിജിപി, മുഖ്യമന്ത്രി എന്നിവർക്ക്പെൺകുട്ടി പരാതി നൽകിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്നും നിർദേശം ഉണ്ട്. ഡിവൈഎഫ്ഐ നേതാവ് ജെയ്‌സൺ ജോസഫും പരാതിക്കാരിയും സുഹൃത്തുക്കളുമായുള്ള വാക്കേറ്റം ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, പരാതിക്ക് പിന്നിൽ മുൻ പ്രിൻസിപ്പൽ എന്ന ആരോപണവുമായി ജെയ്‌സൺ ജോസഫ് രംഗത്തെത്തി

spot_imgspot_img
spot_imgspot_img

Latest news

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

Other news

സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: സ്കൂൾ വിട്ട് മടങ്ങുംവഴി മരക്കൊമ്പ് ഒടിഞ്ഞ് ദേഹത്ത് വീണ് 8...

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി....

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

ആഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചു; വീട്ടുജോലിക്കാരി പിടിയിൽ

മസ്കത്ത്: വടക്കൻ ശർഖിയയിൽ വീട്ടിൽ നിന്നും ആഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ചെന്നാരോപിച്ച്...

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

Related Articles

Popular Categories

spot_imgspot_img