ജീവന് പുല്ലുവില, പണത്തിനു പൊന്നുംവില; മുന്നറിയിപ്പ് അവഗണിച്ച് സ്വിമ്മിങ് പൂൾ തുറന്നു കൊടുത്ത് റിസോർട്ട് ഉടമ; ജീവൻ പൊലിഞ്ഞത് എംബിബിഎസ്‌ വിദ്യാർത്ഥിയുടെയും

മേപ്പാടി: എംബിബിഎസ് വിദ്യാർഥി റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാൾ അറസ്റ്റിൽ. കുന്നമ്പറ്റ ലിറ്റിൽ വുഡ് വില്ലയെന്ന റിസോർട്ട് നടത്തിപ്പുകാരൻ കോഴിക്കോട് താമരശ്ശേരി ചുണ്ടകുന്നുമ്മൽ വീട്ടിൽ സി കെ ഷറഫുദ്ദീ (32) നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദയാത്രക്കെത്തിയ ദിണ്ടിഗൽ മെഡിക്കൽ കോളേജിലെ വിദ്യാർഥി ബാലാജി (21) ആണ് ഷോക്കേറ്റു മരിച്ചത്.

സ്വിമ്മിങ് പൂളിൽ വൈദ്യുതത്തകരാർ ഉണ്ടെന്ന് മുൻകൂട്ടി അറിഞ്ഞിട്ടും പരിഹരിക്കാതെ വിദ്യാർഥികൾക്ക് പൂളിലേക്ക് പ്രവേശനം നൽകിയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് കണ്ടെത്തി. മനഃപൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റു ചെയ്തത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ റിസോർട്ട് ജീവനക്കാർക്കുണ്ടായ അലംഭാവവും ഉത്തരവാദിത്വമില്ലായ്മയും തെളിഞ്ഞു.

സംഭവം നടന്നയുടൻ മേപ്പാടി പൊലീസ് സംഭവസ്ഥലം സീൽചെയ്തിരുന്നു. തുടർന്ന് ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറും ഫൊറൻസിക് വിദഗ്ധരും കെ എസ് ഇ ബി അധികൃതരും പരിശോധനാ നടത്തി റിപ്പോർട്ട് പൊലീസിന് കൈമാറി. റിസോർട്ടിലെ വയറിങ് നടത്തിയ വയറിങ്ങുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് നിർണായക വിവരങ്ങൾ അരിഞ്ഞത്. അപകടത്തിന് തലേദിവസം ഇയാളും ഷറഫുദ്ദീനും നടത്തിയ വാട്‌സാപ്പ് സന്ദേശങ്ങൾ വീണ്ടെടുത്ത് നടത്തിയ അന്വേഷണത്തിൽ ഷറഫുദ്ദീന് വൈദ്യുതത്തകരാറിനെക്കുറിച്ച് മുൻകൂട്ടി ബോധ്യമുള്ളതായും അത് ഉപയോഗിക്കരുതെന്ന വയറിങ്ങുകാരന്റെ നിർദേശം അവഗണിച്ചതായും പൊലീസിന് വ്യക്തമായി.

 

Read Also: ചൈനയുടെ രക്ഷ പാക്കേജിൽ രക്ഷ ഇല്ലാതെയായത് മലയാളിക്ക്, സ്വർണ്ണ വില കുത്തനെ കൂടി; സർവകാല റെക്കോർഡിൽ

Read Also: ബ്രത്തലൈസർ ചതിച്ചാശാനേ; നിലമ്പൂരിൽ മദ്യപിച്ച് ജോലിക്കെത്തിയ കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ, ഒരു മാസത്തേക്ക് വിലക്ക്

Read Also: കുതിരാൻ തുരങ്ക പാതയിലൂടെ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; വേണ്ടത്ര ഒക്സിജൻ കിട്ടില്ല, നിങ്ങൾക്ക് ശ്വാസതടസം വന്നേക്കാം; വ്യാപക പരാതി

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img