web analytics

യുഎഇയിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ കർശന നടപടി; രണ്ടുകോടി വരെ പിഴയും തടവും

യുഎഇയിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ കർശന നടപടി; രണ്ടുകോടി വരെ പിഴയും തടവും

അബുദാബി: യുഎഇയിൽ ഡിജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി നിയമം കൂടുതൽ ശക്തമാക്കി. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ്ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറത്തിറക്കി.

ഇത്തരം കുറ്റങ്ങളിൽ പിടിയിലാകുന്നവർക്ക് കുറഞ്ഞത് ഒരു വർഷം തടവും രണ്ടര ലക്ഷം ദിർഹം (ഏകദേശം 60.4 ലക്ഷം രൂപ) മുതൽ 10 ലക്ഷം ദിർഹം (ഏകദേശം 2.41 കോടി രൂപ) വരെ പിഴയും ശിക്ഷയായി ലഭിക്കും.

യുഎഇയിൽ ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ കർശന നടപടി; രണ്ടുകോടി വരെ പിഴയും തടവും

കുറ്റത്തിന്റെ ഗുരുതരത്വം അനുസരിച്ച് തടവും പിഴയും ഒരുമിച്ച് വിധിക്കാനും നിയമം അനുവാദം നൽകുന്നു.

ഓൺലൈൻ കിംവദന്തികളും വ്യാജ വിവരങ്ങളും

ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വ്യാജ വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവർക്കും കടുത്ത ശിക്ഷ ലഭിക്കും. സമൂഹത്തിൽ ആശങ്ക പരത്തുന്ന രീതിയിൽ വ്യാജ വിവരങ്ങൾ പങ്കുവെക്കുന്നത് നിയമലംഘനമായി കണക്കാക്കി അധികൃതർ നടപടിയെടുക്കും.

വ്യാജ രേഖകളും ആൾമാറാട്ടവും

സൃഷ്ടിക്കുന്നതോ മറ്റൊരാളുടെ തിരിച്ചറിയൽ ഉപയോഗിച്ച് സ്വത്ത്, സാമ്പത്തിക ആനുകൂല്യങ്ങൾ, ഔദ്യോഗിക രേഖകൾ എന്നിവ കൈക്കലാക്കുന്നതോ ചെയ്താൽ സമാന ശിക്ഷയാണ് ബാധകമാകുക.

വ്യാജ പേരിലോ വ്യാജ തിരിച്ചറിയൽ കാർഡിലോ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ പ്രവേശിക്കുന്നതും ഗുരുതര കുറ്റകൃത്യമായി കണക്കാക്കപ്പെടും.

ഓൺലൈൻ ഭീഷണികളും ബ്ലാക്ക്‌മെയിലും

പുതിയ തലമുറയിൽ വർധിച്ചു വരുന്ന പ്രശ്‌നമാണ് ഓൺലൈൻ ഭീഷണികളും ബ്ലാക്ക്‌മെയിലും. വ്യക്തിഗത അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് ഡാറ്റ മോഷ്ടിച്ച് പ്രസിദ്ധീകരിക്കുമെന്നോ വിൽക്കുമെന്നോ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നത് പതിവാണ്.

ചിലർ ജോലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തുമെന്ന ഭീഷണിയിലൂടെയും ഇരകളെ ചൂഷണം ചെയ്യുന്നു.

സൗഹൃദബന്ധം സ്ഥാപിച്ച് രഹസ്യ വിവരങ്ങൾ ശേഖരിച്ച് പിന്നീട് വെളിപ്പെടുത്തുമെന്ന ഭീഷണിയും, പഴയ ചിത്രങ്ങൾ, സന്ദേശങ്ങൾ, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പുറത്തുവിടുമെന്ന സമ്മർദ്ദവുമാണ് പ്രധാന രീതികൾ.

വിഡിയോ ചാറ്റുകൾ ഉപയോഗിച്ച് സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി പണം തട്ടുന്ന സംഭവങ്ങളും വർധിച്ചുവരുന്നു.

സൈബർ ബോധവൽക്കരണ ക്യാംപെയ്ൻ

സൈബർ കൊള്ള തടയാൻ പൊതുജനങ്ങളെ ലക്ഷ്യമാക്കി ബോധവൽക്കരണ ക്യാംപെയ്ൻ ശക്തമാക്കുന്നുണ്ട്. ഡിജിറ്റൽ മീഡിയകളിലൂടെ തട്ടിപ്പുകാരെ തിരിച്ചറിയാൻ മാർഗങ്ങളും, സുരക്ഷിതമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനുള്ള മാർഗ്ഗങ്ങളും ജനങ്ങളിലേക്ക് എത്തിക്കുന്നു.

പൗരന്മാർക്കുള്ള നിർദേശങ്ങൾ

തട്ടിപ്പുകളിൽ വീഴാതിരിക്കാൻ ജനങ്ങൾക്കു നൽകുന്ന നിർദേശങ്ങൾ ഏറെ :പ്രധാനപ്പെട്ടവയാണ്.

മോഹന വാഗ്ദാനങ്ങളിലോ ഭീഷണികളിലോ വിഴുങ്ങാതിരിക്കുക.

സ്വകാര്യവും തന്ത്രപ്രധാനവുമായ വിവരങ്ങൾ ആരോടും പങ്കിടാതിരിക്കുക,

വ്യക്തിഗത ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുക,

അനധികൃത വ്യക്തികൾക്ക് അക്കൗണ്ടുകളിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള ഉറപ്പാക്കൽ തുടങ്ങിയവ നിർബന്ധമാണ്.

ഉപകരണങ്ങൾ ഹാക്ക് ചെയ്യപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ ദൂരസ്ഥലത്ത് നിന്ന് ഡാറ്റ മായ്ക്കാൻ കഴിയുന്ന സംവിധാനങ്ങൾ മുൻകൂട്ടി സജ്ജീകരിക്കണമെന്നും നിർദേശിക്കുന്നു.

ഡിജിറ്റൽ സുരക്ഷയുടെ പ്രാധാന്യം

വിവരങ്ങളും രേഖകളും സൂക്ഷിക്കാൻ സുരക്ഷിത സ്റ്റോറേജ് സംവിധാനം ഉപയോഗിക്കുക, സോഷ്യൽ മീഡിയയിലും ഓൺലൈൻ ഇടപാടുകളിലും ജാഗ്രത പുലർത്തുക എന്നിവയാണ് പ്രധാന സന്ദേശം.

യുഎഇ സർക്കാർ വ്യക്തമാക്കുന്നത് പോലെ, ഡിജിറ്റൽ തട്ടിപ്പുകളിൽ നിന്ന് സ്വയം സംരക്ഷിക്കുന്നതിനുള്ള ഏറ്റവും വലിയ ആയുധം പൊതുജനങ്ങളുടെ ബോധവൽക്കരണവും മുൻകരുതലുമാണ്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ

ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഒ.ജെ. ജനീഷ് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ....

ഈ പൂവിന് മണം മാത്രമല്ല ഗുണവുമുണ്ട്

ഈ പൂവിന് മണം മാത്രമല്ല ഗുണവുമുണ്ട് മുഹമ്മ: നന്ത്യാർവട്ട പൂ ചിരിച്ചു,​ നാട്ടുമാവിന്റെ...

ഈ വർഷത്തെ സാമ്പത്തിക നോബൽ ജോയൽ മോകിർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹോവിറ്റ് എന്നിവർക്ക്

സാമ്പത്തിക നോബൽ 2025; ജോയൽ മോകിർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹോവിറ്റ്...

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു

മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിൽ ചേർന്നു ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ...

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ

കേരള തീരത്തെ മത്തി കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് സിഎംഎഫ്ആർഐ കൊച്ചി: കേരള തീരത്തെ മത്തി...

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ

പത്തനംതിട്ടയിൽ അമ്മയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി; മകൻ അറസ്റ്റിൽ സ്വത്ത് എഴുതി വാങ്ങാന്‍ അമ്മയെ...

Related Articles

Popular Categories

spot_imgspot_img