വയനാട് ദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിനായി ആരംഭിച്ച സാലറി ചലഞ്ചില്‍ പുതിയ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.State government with new measures on salary challenge
പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ചിനോട് മുഖം തിരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നടപടികളുമായി രംഗത്തെത്തിയത്.
സാലറി ചലഞ്ചിന് സമ്മതപത്രം നല്‍കാത്ത ജീവനക്കാര്‍ക്ക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പയെടുക്കാന്‍ സാധിക്കില്ലെന്നാണ് മുന്നറിയിപ്പ്.
സര്‍ക്കാര്‍ ജീവനക്കാരുടെ മുഴുവന്‍ വിവരങ്ങളും നിയന്ത്രിക്കുന്ന സോഫ്റ്റ്‌വെയറില്‍ ഇതുസംബന്ധിച്ച നടപടി ആരംഭിച്ചിട്ടുണ്ട്.
സാലറി ചലഞ്ചിലൂടെ സംഭാവന നല്‍കാന്‍ തയ്യാറാകാത്ത ജീവനക്കാരുടെ അപേക്ഷ പ്രോസസ് ചെയ്യില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ അറിയിക്കുന്നത്.
അഞ്ച് ദിവസത്തെ ശമ്പളമാണ് ദുരിതബാധിതരെ സഹായിക്കാനായി സര്‍ക്കാര്‍ ജീവനക്കാരോട് ആവശ്യപ്പെട്ടത്.
തുക ഈടാക്കുന്നതിനായി ജീവനക്കാരില്‍ നിന്നും ഡിഡിഒമാര്‍ സമ്മതപത്രം വാങ്ങാനും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ അഞ്ച് ദിവസമെന്ന നിബന്ധന സര്‍ക്കാര്‍ ഒഴിവാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം.
അഞ്ച് ദിവസത്തില്‍ കുറഞ്ഞ ശമ്പളം നല്‍കാന്‍ അവസരമില്ലാത്തതിനാലാണ് പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സാലറി ചലഞ്ച് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്.
ഇതിന് പിന്നാലെയാണ് സമ്മതപത്രം നല്‍കിയില്ലെങ്കിലും ശമ്പളം പിടിക്കുമെന്ന് കാട്ടി സര്‍ക്കുലര്‍ പുറത്തിറക്കിയത്.