web analytics

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ അമൂല്യ പ്രതിഭ ശ്രീനിവാസന്‍ ഇനി ഓര്‍മ.

മലയാളികളെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരന്റെ അന്ത്യം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു.

ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഡയാലിസിസിനായി കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് ആരോഗ്യനില ഗുരുതരമായത്.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

തുടര്‍ന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.

ശ്രീനിവാസന്റെ മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോകും. ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും.

സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പില്‍

സംസ്‌കാരം നാളെ തൃപ്പൂണിത്തുറയിലെ വീട്ടുവളപ്പില്‍ നടക്കും.

മരണവിവരം അറിഞ്ഞതോടെ സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ആശുപത്രിയിലും വീട്ടിലും എത്തി ആദരാഞ്ജലി അര്‍പ്പിച്ചു.

മൂത്ത മകന്‍ വിനീത് ശ്രീനിവാസന്‍ ആശുപത്രിയിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, നിര്‍മാതാവ് ആന്റോ ജോസഫ്, കെ. ബാബു എംഎല്‍എ തുടങ്ങിയവരും ആശുപത്രിയിലെത്തി.

മോഹന്‍ലാല്‍, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൊച്ചിയിലെത്തി ശ്രീനിവാസന് ആദരാഞ്ജലി അര്‍പ്പിക്കുമെന്ന് അറിയിച്ചു.

സിനിമയിലും ജീവിതത്തിലും വ്യത്യസ്തത കാത്തുസൂക്ഷിച്ചയാളാണ് ശ്രീനിവാസനെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. “എല്ലാവരുമായും സ്നേഹബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു.

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

ജീവിതത്തിന്റെ ഏതു പ്രതിസന്ധിയിലും ഹാസ്യം കൈവിടാത്തയാള്‍. ഒരുപാട് അസുഖങ്ങളിലൂടെ കടന്നുപോയിട്ടും ആത്മവിശ്വാസം നഷ്ടപ്പെട്ടില്ല.

കുടുംബത്തോടും സുഹൃത്തുക്കളോടും എന്നും അടുപ്പം പുലര്‍ത്തി. അദ്ദേഹത്തിന്റെ വിയോഗം തീരാത്ത ദുഃഖമാണ് നല്‍കുന്നത്,” മോഹന്‍ലാല്‍ പറഞ്ഞു.

നര്‍മത്തിലൂടെ സാമൂഹിക യാഥാര്‍ഥ്യങ്ങള്‍ അവതരിപ്പിച്ച കലാകാരന്‍

നര്‍മവും സാമൂഹിക വിമര്‍ശനവും സമന്വയിപ്പിച്ച സിനിമകളിലൂടെ തലമുറകളെ സ്വാധീനിച്ച കലാകാരനായിരുന്നു ശ്രീനിവാസന്‍.

സാധാരണ മനുഷ്യരുടെ ജീവിതം ലളിതമായി, പക്ഷേ ശക്തമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ സൃഷ്ടികള്‍ എന്നും മലയാളിയുടെ മനസ്സില്‍ ജീവിക്കും.

English Summary

Veteran Malayalam actor, writer and director Srinivasan passed away in Kochi on Friday morning. Known for blending humor with social realism, his death has left a deep void in Malayalam cinema, with film and political leaders paying rich tributes.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

Other news

വിമാനം ട്രക്കില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം

വിമാനം ട്രക്കില്‍ ഇടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്, 4 പേരുടെ നില...

മീൻപിടിത്ത റീലുകളിലൂടെ ശ്രദ്ധേയനായ വൈറൽ യുട്യൂബർ പിടിയിൽ; വള്ളത്തിൽ നിന്ന് പിടികൂടിയത് 580 ഗ്രാം കഞ്ചാവ്

മീൻപിടിത്ത റീലുകളിലൂടെ ശ്രദ്ധേയനായ വൈറൽ യുട്യൂബർ പിടിയിൽ; വള്ളത്തിൽ നിന്ന് പിടികൂടിയത്...

പാചകം കഴിഞ്ഞ് നേരെ റേസിംഗ് ട്രാക്കിലേക്ക്; സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ; സോഷ്യൽ മീഡിയയിൽ വൈറൽ

സാരിയുടുത്ത് പ്ലേസ്റ്റേഷനിൽ വിസ്മയം തീർക്കുന്ന അമ്മ സോഷ്യൽ മീഡിയയിൽ വൈറൽ ഇന്ത്യൻ...

‘പ്രേതക്കപ്പൽ’ വീണ്ടും ഹോർമുസ് കടന്നു? ആക്രിക്കായി മാറ്റിയ ടാങ്കർ ക്രൂഡ് ഓയിലുമായി സഞ്ചരിച്ചതായി റിപ്പോർട്ട്

‘പ്രേതക്കപ്പൽ’ വീണ്ടും ഹോർമുസ് കടന്നു? ആക്രിക്കായി മാറ്റിയ ടാങ്കർ ക്രൂഡ് ഓയിലുമായി...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Related Articles

Popular Categories

spot_imgspot_img