ഭാരത് ഗൗരവ് ട്രെയിനിൽ പഞ്ച ജ്യോതിർലിംഗ യാത്ര
ഗുജറാത്ത് മഹാരാഷ്ട്ര എന്നീ സ്ഥാനങ്ങളിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ അഞ്ച് ജ്യോതിർലിംഗ ക്ഷേത്രങ്ങൾ ഉൾപ്പെടുത്തി ഐആർസിടിസി ഭാരത് ഗൗരവ് ട്രെയിനിൽ പഞ്ചജ്യോതിർലിംഗ തീർത്ഥയാത്ര പ്രഖ്യാപിച്ചു. പതിനൊന്ന് ദിവസത്തെ ഈ യാത്രയ്ക്ക് ബുക്കിംഗ് ആരംഭിച്ചു.
യാത്രയിൽ രാജ്യത്തെ അഞ്ച് പ്രധാന ജ്യോതിര്ലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ കഴിയും. തീർത്ഥാടനത്തോടൊപ്പം സാംസ്കാരികവും പൈതൃകപരവുമായ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
പദ്ധതിയിൽ ട്രെയിൻ യാത്ര, ഹോട്ടൽ താമസം, ആഹാരം, യാത്രാമധ്യേ ഗതാഗത സൗകര്യങ്ങൾ, ഗൈഡ് സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു.
യാത്രക്കാരുടെ സുരക്ഷയ്ക്കായി ഇൻഷുറൻസ്, സുരക്ഷാ ജീവനക്കാർ, ടൂർ എസ്കോർട്ട് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
രാവണപ്രഭു കാണാൻ പൂനെയിൽ നിന്നും ഫ്‌ളൈറ്റ് പിടിച്ച് കൊച്ചിയിലെത്തിയ നടി
ഭാരത് ഗൗരവ് യാത്രാമാലിക ഇന്ത്യയുടെ ആത്മീയ, സാംസ്കാരിക, പൈതൃക മുഖങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പ്രത്യേക ആശയമാണ്.
2025 നവംബർ 21 ന് കേരളത്തിൽ നിന്നും പുറപ്പെട്ട് 11 ദിവസത്തെ അത്രയ്ക്ക് ശേഷം ഡിസംബർ 01 തിരികെയെത്തുന്ന ഈ തീർഥാടന യാത്രയിലൂടെ നാഗേശ്വർ , സോംനാഥ്, ഭീമാശങ്കർ, ത്രയംബകേശ്വർ , ഘൃഷ്ണേശ്വർ, എന്നീ ജ്യോതിർലിംഗ ക്ഷേത്രങ്ങൾ സന്ദർശിക്കാവുന്നതാണ് .
കൂടാതെ ഭാരതത്തിലെ മറ്റു പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ദ്വാരകയിലെ ശ്രീ ദ്വാരകാധീശ ക്ഷേത്രം, ബെയ്റ്റ് ദ്വാരക , രുഗ്മിണി മാതാ ക്ഷേത്രം , പഞ്ചവടി, എല്ലോറ ഗുഹകൾ തുടങ്ങിയവയും സന്ദർശിക്കാവുന്നതാണ്
ഭാരത് ഗൗരവ് ട്രെയിനിൽ പഞ്ച ജ്യോതിർലിംഗ യാത്ര
വേതനശ്രേണികൾ അനുസരിച്ച് വിവിധ കോച്ചുകളുള്ള ട്രെയിൻ യാത്രികർക്കായി ക്രമീകരിച്ചിട്ടുണ്ട്.ഈ തീർത്ഥയാത്രകളിൽ പങ്കെടുക്കുന്ന ഭക്തർക്കായി 33% സബ്സിഡിയും ഐആർസിടിസി പ്രഖ്യാപിച്ചിട്ടുണ്ട്.
വിവിധ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് കയറ്റിറക്ക സംവിധാനവും യാത്ര സൗകര്യാർത്ഥം ഒരുക്കിയിട്ടുണ്ട്.
യാത്രയ്ക്കുള്ള സീറ്റുകൾ പരിമിതമായതിനാൽ മുന്നോടിയായി ബുക്കിംഗ് നടത്തണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു.
ഭാരതത്തിലെ ആത്മീയ ടൂറിസം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
യാത്രയുടെ നിരക്ക്, പാക്കേജ് വിവരങ്ങൾ, തീയതികൾ, ബുക്കിംഗ് രീതികൾ എന്നിവ ഓൺലൈൻ പോർട്ടലിൽ ലഭ്യമാണ്.









