ഇടുക്കിയിൽ അനധികൃത നിർമാണവും കൈയ്യേറ്റവും: തടയാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു

ഇടുക്കി ജില്ലയിൽ അനധികൃത പാറ, മണ്ണ്, മണൽ, കല്ല് ഖനനം, ഭൂമി കയ്യേറ്റം എന്നിവ തടയുന്നതിനായി ജില്ല, താലൂക്ക് തലങ്ങളിൽ സ്പെഷ്യൽ സ്‌ക്വാഡുകൾക്ക് ജില്ലാഭരണകൂടം രൂപം നൽകി.

നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചുവടെ ചേർക്കുന്ന നമ്പറുകളിൽ വിളിച്ചറിയാക്കണമെന്ന് ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

എമർജൻസി ഓപ്പറേഷൻ സെൻ്റർ കളക്ട്രേറ്റ്, ഇടുക്കി 04862 233111, Toll Free- 1077 , 9383463036
ഇടുക്കി താലൂക്ക് , 04862 235361
തൊടുപുഴ താലൂക്ക് ,04862 222503
പീരുമേട് താലൂക്ക് ,04869 232077
ഉടുമ്പൻചോല താലൂക്ക് ,04868 232050
ദേവികുളം താലൂക്ക് ,04865 264231

എസ്.ജയശങ്കറിന്റെ യു.കെ.സന്ദർശനത്തിനിടെ സുരക്ഷാവീഴ്ച: രൂക്ഷ പ്രതികരണവുമായി ഇന്ത്യ

വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ യു.കെ.സന്ദർശന വേളയിൽ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ ശക്തമായ പ്രതികരണവുമായി ഇന്ത്യ. യു.കെ.യിൽ ഉണ്ടായ ഖലിസ്ഥാൻ വിഘടനവാദികളുടേയും തീവ്രവാദികളുടേയും നടപടികളെയാണ് കേന്ദ്ര സർക്കാർ അപലപിച്ചത്.

ജയശങ്കറുടെ യു.കെ. സന്ദർശനത്തിനിടെ ലണ്ടനിലെ ചേഥം ഹൗസിൽ ചർച്ചയിൽ എസ്.ജയശങ്കർ പങ്കെടുത്തിരുന്നു. ഇതിനിടെയാണ് ഖലിസ്ഥാൻ അനുകൂല സംഘടനകൾ പ്രതിഷേധവുമായി എത്തിയത്.

ജയശങ്കറിനെതിരേ ഖലിസ്ഥാൻ സംഘം മുദ്രാവാക്യം വിളിച്ചു. പരിപാടിയ്്ക്ക് ശേഷം മടങ്ങാനൊരുങ്ങിയ ജയശങ്കറിന്റെ വാഹന വ്യൂഹത്തിന് നേർക്ക് ഖലിസ്ഥാൻ അനുകൂലി ഓടിയടുത്ത ശേഷം വാഹന വ്യൂഹത്തെ തടയാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇടപെട്ട് ഇയാളെ തടഞ്ഞു.

സമാധാനപൂർവമായ പ്രതിഷേധങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് യു.കെ.യ്ക്ക് ഉള്ളതെന്നും എന്നാൽ ഭീഷണിപ്പെടുത്തൽ സമതിക്കില്ലെന്നുമാണ് യു.കെ.യുടെ പ്രതികരണം.



spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

Related Articles

Popular Categories

spot_imgspot_img