ന്യൂഡൽഹി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഷിംല ഇന്ദിരഗാന്ധി ആശുപത്രിയിലാണ് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ ചികിത്സ തേടിയിരിക്കുന്നത്.
നിലവില്‍ സോണിയ ഗാന്ധി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു;
അന്ത്യം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടെ
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പനി ബാധിച്ച് ഒന്നര വയസ്സുകാരന്‍ മരിച്ചു. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി ഈങ്ങാരി ഷംസീറിന്റെ മകന്‍ യസീം ആണ് മരിച്ചത്.
ഇന്നലെ രാവിലെ പനി കൂടിയതിനെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
പീന്നീട്മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമദ്ധ്യേ കുട്ടിയുടെ സ്ഥിതി വഷളായി. ഇതെ തുടർന്ന് മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ കുഞ്ഞിനെ പ്രവേശിപ്പിച്ചു. ‘
എന്നാൽഇവിടെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മാതാവ്: ജര്‍ഷിത കൊടശ്ശേരി. സഹോദരങ്ങള്‍ ഹംദാന്‍ അഹമ്മദ് അജ്മി, ഹാദി അഹമ്മദ് അജ്മി.