ബോളിവുഡ് താര സുന്ദരി സൊനാക്ഷി സിൻഹ വിവാഹിതയായി. നടൻ സഹീർ ഇഖ്ബാലാണ് വരൻ. ഏഴ് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ബാന്ദ്രയിലുള്ള സൊനാക്ഷിയുടെ അപ്പാര്‍ട്ട്മെന്റില്‍ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹിതരായ വിവരം നടി തന്നെയാണ് ആരാധകരെ അറിയിച്ചത്. (Sonakshi Sinha and Zaheer Iqbal married under the Special Marriage Act, disable comment box)
താരത്തിന്റെ ബ്രൈഡൽ ലുക്കും വളരെ സിംപിളായിരുന്നു. ത്രെഡ് വർക്കിലുള്ള ക്രീം സാരിയായിരുന്നു താരം അണിഞ്ഞത്. വെള്ളകുർത്തയായിരുന്നു സമീറിന്റെ വേഷം. വിവാഹം ലളിതമായിരുന്നെങ്കിലും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമായി ഇരുവരും മുംബൈയിൽ വിവാഹസൽക്കാരം ഒരുക്കിയിട്ടുണ്ട്.
രണ്ട് മതങ്ങളിൽ നിന്നായതിനാൽ തന്നെ വിവാഹ ശേഷം സൊനാക്ഷി മതം മാറുമോ എന്നതുൾപ്പെടെ നിരവധി ചോദ്യങ്ങൾ ഇരുവർക്കും നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം കാറ്റിൽപറത്തി കൊണ്ടാണ് യാതൊരു വിധ മതപരമായ ചടങ്ങുകളും കൂടാതെ സ്പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം ഇരുവരും വിവാഹിതരായത്. എംപിയും നടനുമായ ശത്രുഘ്നൻ സിൻഹയുടെ മകളാണ് സൊനാക്ഷി.
എന്നാൽ വിവാഹ വാർത്ത പുറത്തുവന്നതോടുകൂടി ഇരുവർക്കും എതിരെ സൈബർ ആക്രമണം രൂക്ഷമാകുകയാണ്. നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചുകൊണ്ടുള്ള കമന്റുകളാണ് ആദ്യം ലഭിച്ചത്. പിന്നാലെ വെറുപ്പും വിധ്വേഷവും നിറച്ചുകൊണ്ടുള്ള കമന്റുകൾ നിറയുകയായിരുന്നു. ഇതോടെ താരം കമന്റ് ബോക്സ് പൂട്ടി.
നടനും മോഡലുമായ സഹീർ, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ പുത്രനാണ്. മറ്റൊരു മതത്തില്‍പെട്ട ആളെ മകള്‍ വിവാഹം ചെയ്യുന്നതില്‍ സൊനാക്ഷിയുടെ പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് എതിര്‍പ്പുണ്ടെന്നും, അദ്ദേഹം വിവാഹത്തില്‍ പങ്കെടുക്കില്ലെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു
Read Also: സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
Read Also: കേണിച്ചിറയിൽ കൂട്ടിലായ കടുവയുടെ രണ്ടു പല്ലുകൾ തകർന്നു; കാട്ടിലേക്ക് വിടാൻ കഴിയില്ലെന്ന് വനംവകുപ്പ്