കിടപ്പുരോഗിയായ അച്ഛനെ ഉപേക്ഷിച്ച് കുടുംബസമേതം മുങ്ങി മകൻ. ഏരൂർ വൈമേതിയിൽ താമസക്കാരായ മകൻ അജിത്തും കുടുംബവുമാണ് വളർത്തി വലുതാക്കിയ അച്ഛനോട് ഈ ക്രൂരത കാട്ടിയത്. രോഗിയായി കിടപ്പിലായ ഷണ്മുഖൻ എന്ന ആളെയാണ് മക്കൾ ഉപേക്ഷിച്ച് കടന്നത്. വാടകവീട്ടിൽ താമസമായിരുന്ന ഇവർ വീട് പൂട്ടി പോയതോടെ തുറന്നു പരിശോധിക്കാനെത്തിയ വീട്ടുടമയാണ് മകൻ വൃദ്ധനെ ഉപേക്ഷിച്ചു പോയ വിവരം ആദ്യം അറിയുന്നത്.
ദുരിതാവസ്ഥയിലായ ഷണ്മുഖന് വാടക വീടിന്റെ ഉടമയാണ് നിലവിൽ ഭക്ഷണവും വെള്ളവും നൽകുന്നത്. 24 മണിക്കൂർ വൃദ്ധൻ വീട്ടിലുള്ളത് ആരും അറിഞ്ഞിരുന്നില്ല. ഷണ്മുഖനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്ന് എരൂർ നഗരസഭ വൈസ് ചെയർമാൻ കെ കെ പ്രദീപ്കുമാർ അറിയിച്ചു. തൃപ്പൂണിത്തറ താലൂക്ക് ആശുപത്രിയിലേക്ക് ഷണ്മുഖനെ മാറ്റുക. അച്ഛനെ ഉപേക്ഷിച്ച മകനെതിരെ പൊലീസിൽ പരാതി നൽകുമെന്നും വൈസ് ചെയർമാൻ പ്രതികരിച്ചു. ഷണ്മുഖന് മൂന്നുമക്കളാണ് ഉള്ളത്. ഇതിലൊരു മകനാണ് ക്രൂരത കാട്ടിയത്.
Read also: നെഞ്ചുവേദന ഗ്യാസോ അതോ ഹാർട്ട് അറ്റാക്കോ ? തിരിച്ചറിയാനുള്ള 8 മാർഗങ്ങൾ ഇതാ