ഇനി ചെലവേറും; സോളാർ വെക്കാൻ പുതിയ ചട്ടം
തിരുവനന്തപുരം: സംസ്ഥാനത്ത് സോളാർ ഉപഭോക്താക്കൾക്കായി ബാറ്ററി സ്റ്റോറേജ് സംവിധാനം നിർബന്ധമാക്കുന്ന പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നു.
ചട്ടങ്ങളുടെ കാലാവധി 2030 വരെയാണ്. ഇതനുസരിച്ചുള്ള പുതിയ ബില്ലിംഗ് രീതി 2026 ജനുവരി ഒന്നുമുതൽ നിലവിൽ വരും.
മേയ് 30ന് പ്രസിദ്ധീകരിച്ച കരടിന്മേൽ തെളിവെടുപ്പ് നടത്തിയതിനെ തുടർന്നാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പുതിയ ചട്ടങ്ങൾ ഇന്നലെ പ്രാബല്യത്തിലാക്കിയത്.
പുതിയ ചട്ടപ്രകാരം ബാറ്ററിക്ക് പുറമേ വെർച്വൽ നെറ്റ് മീറ്ററിംഗ്, ഗ്രൂപ്പ് നെറ്റ് മീറ്ററിംഗ്, ഗ്രോസ് മീറ്ററിംഗ്, വെഹിക്കിൾ-ടു-ഗ്രിഡ്, ബിഹൈൻഡ് ദ് മീറ്റർ തുടങ്ങിയ നവീകരണങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
2027 ഏപ്രിൽ ഒന്നുമുതൽ സ്ഥാപിക്കുന്ന 5 കിലോവാട്ടിനും അതിലധികം ശേഷിയുള്ള എല്ലാ സോളാർ നിലയങ്ങൾക്കും ബാറ്ററി സ്റ്റോറേജ് നിർബന്ധമായിരിക്കും.
ബാറ്ററി സ്റ്റോറേജിൽ നിന്ന് രാത്രി സമയത്ത് ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതിക്ക് യൂണിറ്റിന് ₹7.50 ലഭിക്കും.
വൈദ്യുതിവാഹനങ്ങളിൽ നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് ₹10 ലഭിക്കും. വൈദ്യുതി ബാങ്കിൽ സൂക്ഷിക്കുന്ന സോളാർ വൈദ്യുതി ഏപ്രിൽ ഒന്നിന് സെറ്റിൽ ചെയ്യപ്പെടും.
അധികമായ വൈദ്യുതിക്ക് നിലവിലുള്ള പ്രോസ്യൂമേഴ്സിന് യൂണിറ്റിന് ₹3.08 നിരക്കിലും പുതുതായി ചേർന്നവർക്കു ₹2.79 നിരക്കിലും ലഭിക്കും.
മുമ്പ് ഒക്ടോബറിൽ സെറ്റിൽ ചെയ്തിരുന്നതിനാൽ വേനൽക്കാലമായ ഏപ്രിൽ-മേയ് മാസങ്ങളിൽ ഉപയോഗിക്കാനായിരുന്ന സൗകര്യം ഇനി ലഭിക്കില്ല.
English Summary:
Kerala has enforced new regulations making battery storage mandatory for solar consumers. The rules, effective until 2030, introduce virtual net metering, group and gross metering, vehicle-to-grid, and behind-the-meter systems. From April 2027, new solar plants above 5 kW must include battery storage. Power supplied to the grid at night will fetch ₹7.50 per unit, and vehicle-supplied power ₹10 per unit. Excess solar power will now be settled annually on April 1 instead of October, ending the summer usage advantage.
solar-battery-storage-rules-kerala-2025
Solar Power, Kerala Electricity, Battery Storage, Renewable Energy, KERC, Energy Policy









