പാലക്കാട്: രാമശ്ശേരിയിലെ ക്വാറിയിൽ നിന്ന് തലയോട്ടി കണ്ടെത്തി. ഇന്നലെ വൈകുന്നേരമാണ് ക്വാറിക്ക് സമീപത്തു കിടന്നിരുന്ന തലയോട്ടി നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പ്രദേശത്ത് പൊലീസ് പരിശോധന ആരംഭിച്ചു.
ഇന്നലെ വൈകിട്ട് 7 മണിക്കാണ് തലയോട്ടി കണ്ടെത്തിയ വിവരം ലഭിച്ചതെന്ന് കസബ എസ് ഐ പറഞ്ഞു. ക്വാറിയിലെ കുളത്തിൽ ശരീരവശിഷ്ടങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും എസ് ഐ അറിയിച്ചു. കഞ്ചിക്കോട് ഫയർ സ്റ്റേഷനിലെ സ്കൂബ ടീമിനെ സ്ഥലത്ത് എത്തിച്ച് പരിശോധന നടത്തി വരികയാണ്. ക്വാറിയിൽ നിന്നും കണ്ടെത്തിയ തലയോട്ടി ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.