കോട്ടയത്ത് ആറ് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: എടപ്പാടിയിൽ ആറ് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. എടപ്പാടി അഞ്ചാനിക്കൽ സോണി ജോസഫിൻറെയും മഞ്ജു സോണിയുടെയും മകൾ ജുവാന സോണി (6)യാണ് മരിച്ചത്.

കുട്ടിക്ക് ഉദര സംബന്ധമായ ചില അസുഖങ്ങളുണ്ടായിരുന്നെന്നും ഇതിന് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു. കുഴഞ്ഞു വീണതോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിക്കും.

ആ തീരുമാനം ഇന്ന് എടുക്കുന്നു…സംതിങ് ന്യൂ ലോഡിങ്’ എന്ന ഹാഷ് ടാഗും; സസ്പെൻസ് നിറഞ്ഞ കുറിപ്പുമായി എൻ പ്രശാന്ത് ഐഎഎസ്

തിരുവനന്തപുരം: സസ്പെൻസ് നിറഞ്ഞ കുറിപ്പുമായി സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുകയാണ് സസ്പെൻഷനിലുള്ള എൻ പ്രശാന്ത് ഐഎഎസ് . ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്നാണ് എൻ പ്രശാന്ത് സമൂഹ മാധ്യമത്തിൽ ഇട്ട പോസ്റ്റ്.

കൊഴിഞ്ഞ റോസാ ദളങ്ങളുടെ ഫോട്ടോയും ഒപ്പം ‘സംതിങ് ന്യൂ ലോഡിങ്’ എന്ന ഹാഷ് ടാഗും ചേർത്താണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതോടെ പോസ്റ്റിന് താഴെ സജീവ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ‘കടുത്ത തീരുമാനങ്ങൾ ഒന്നും വേണ്ട’, ‘തീരുമാനങ്ങൾ എല്ലാം നന്നായി ആലോചിച്ചു മാത്രം എടുക്കൂ’ എന്നെല്ലാം ചിലർ ഉപദേശിച്ചപ്പോൾ ഏപ്രിൽ ഫൂൾ പ്രാങ്കാണെന്നോയെന്ന സംശയവും ചിലർ ഉന്നയിക്കുന്നു.

ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവർത്തകനെയും നവമാധ്യമങ്ങൾ വഴി അധിക്ഷേപിച്ചെന്ന ആക്ഷേപം ഉയർന്നതോടെ സസ്പെൻഷനിലാണ് എൻ പ്രശാന്ത്. നവംബർ 11 നായിരുന്നു പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.

ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്ട്രേറ്റീവ് സർവീസിന് അവമതിപ്പുണ്ടാക്കും വിധം പ്രവർത്തിച്ചെന്നും സസ്പെൻഡ് ചെയ്ത ശേഷം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

കുറ്റാരോപണ മെമ്മോക്ക് പ്രശാന്ത് മറുപടി നൽകിയിരുന്നില്ല. മറുപടിക്ക് പകരം പ്രശാന്ത് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ ചോദിച്ചതും വിവാദമായിരുന്നു ഇതിന് രണ്ട് മറുപടി ചീഫ് സെക്രട്ടറി നൽകുകയും ചെയ്തു.

ആദ്യം നൽകേണ്ടത് മറുപടിയാണെന്നും തെളിവുകൾ ആവശ്യപ്പെടേണ്ടത് അന്വേഷണ സമിതിക്ക് മുന്നിലാണെന്നുമായിരുന്നു ചീഫ് സെക്രട്ടറി പറഞ്ഞത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

‘നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ’; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475 തൊഴിലാളികൾ അറസ്റ്റിൽ

'നടന്നത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ'; യുഎസിലെ ഹ്യുണ്ടേയ് ഫാക്ടറിയിൽ വമ്പൻ റെയ്‌ഡ്‌; 475...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി

ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടി അടുത്ത സുഹൃത്തായ ചൈനയിൽ നിന്നും പാകിസ്ഥാന് വൻ...

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ്

മതവികാരം വ്രണപ്പെടുത്തി; മനാഫിനെതിരെ കേസ് ബംഗളൂരു: ലോറി ഉടമ മനാഫിനെതിരെ പോലീസ് കേസെടുത്തു....

Related Articles

Popular Categories

spot_imgspot_img