മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം അനുമതിയില്ലാതെ തുറന്നുകാണിച്ചു; ജീവനക്കാരനെതിരെ നടപടി
തിരുവനന്തപുരം: ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ഗർഭിണിയുടെ മൃതദേഹം അനുവാദമില്ലാതെ തുറന്ന് കാണിച്ച ജീവനക്കാരനെതിരെ കാരണം കാണിക്കല്‍ നോട്ടീസ്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെയാണ് നടപടി.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ആശുപത്രിയിലെ താല്‍കാലിക ജീവനക്കാരനായ സെക്യൂരിറ്റി സുരേഷ് കുമാറിനാണു നോട്ടീസ് നൽകിയത്. സുരേഷിനോട് ഒരാഴ്ച മാറിനില്‍ക്കാനും ആശുപത്രി സൂപ്രണ്ട് നിര്‍ദേശം നല്‍കി.
ആര്‍ടിഒ വന്ന് ഇന്‍ക്വസ്റ്റ് നടത്താനിരുന്ന മൃതദേഹമാണ് ജീവനക്കാരനായ സുരേഷ് ആരോടും അനുമതി വാങ്ങാതെ പുറത്തുള്ളവര്‍ക്ക് കാണിച്ചുകൊടുത്തത്.
മോര്‍ച്ചറിയിലെ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന നാലുമാസം ഗര്‍ഭിണിയായ യുവതിയുടെ മൃതദേഹം ആശുപത്രിയില്‍ ക്യാന്റീന്‍ നടത്തുന്നയാള്‍ക്കും ബന്ധുകള്‍ക്കും സുരേഷ് കാണിച്ചുകൊടുക്കുകയായിരുന്നു.
മോര്‍ച്ചറിയുടെ താക്കോല്‍ സൂക്ഷിക്കുന്ന ചുമതല നഴ്‌സിങ് സ്റ്റാഫിനാണ്. എന്നാല്‍ താന്‍ അറിയാതെയാണ് സുരേഷ് താക്കോല്‍ എടുത്തുകൊണ്ട് പോയതെന്നു നഴ്‌സിങ് സ്റ്റാഫ് പറയുന്നു.
Summary: Show cause notice issued to a security staff at Nedumangad District Hospital for allegedly showing the body of a pregnant woman stored in the mortuary without permission.