അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചു; 17കാരന്‍റെ തല തുളച്ച് വെടിയുണ്ട
യുഎസിലെ ബ്രൈറ്റണിൽ നടന്ന വേട്ടാപകടം പ്രദേശവാസികളെ നടുക്കി. 17കാരനായ കാർസൺ റയാൻ മൃഗവേട്ടയ്ക്കിടെ അബദ്ധവെടിയേറ്റ് മരണമടഞ്ഞു.
കായിക രംഗത്തും വേട്ടയാടലിലും കഴിവ് തെളിയിച്ചിരുന്ന യുവാവിന്റെ ദുരന്തകരമായ അന്ത്യം കുടുംബത്തെയും സുഹൃത്തുകളെയും തളർത്തിയിരിക്കുകയാണ്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കാർസൺ റയാനും സുഹൃത്ത് സംഘവും അണ്ണാനെപ്പോലുള്ള ചെറുമൃഗങ്ങളെ വേട്ടയാടാൻ വനത്തിലേക്ക് പോയത്.
ആർഎസ്എസ് വേദിയിൽ അധ്യക്ഷനായി സിപിഎം ബ്രാഞ്ച് അംഗമായ വൈദികൻ
വേട്ടയ്ക്കിടയിൽ സംഘത്തിലെ ഒരാൾ മരങ്ങൾക്കിടയിലൂടെ നീങ്ങുന്നത് അണ്ണാനാണെന്ന് തെറ്റിദ്ധരിച്ച് വെടിയുതിർക്കുകയായിരുന്നു. എന്നാൽ ആ വെടിയുണ്ട റയാന്റെ തലയ്ക്ക് പിന്നിലേയ്ക്ക് പതിക്കുകയായിരുന്നു.
അടിയന്തര ചികിത്സ പരാജയം
ഗുരുതരമായി പരിക്കേറ്റ റയാനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. എങ്കിലും പരുക്കിന്റെ ഭീകരത മൂലം ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാനായില്ല. വൈകാതെ തന്നെ കാർസൺ റയാൻ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദുരൂഹതകളില്ലെന്ന് റിപ്പോർട്ട്
സംഭവത്തിൽ ദുരൂഹതകളില്ലെന്നും ഇത് വേട്ടക്കിടയിൽ ഉണ്ടായ അബദ്ധം മാത്രമാണെന്നും പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എങ്കിലും സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണ്.
സുരക്ഷാ മുന്നറിയിപ്പ്
വേട്ടക്കാർക്കുള്ള മുന്നറിയിപ്പായാണ് വന്യജീവി ഉദ്യോഗസ്ഥർ ഈ സംഭവത്തെ ചൂണ്ടിക്കാട്ടുന്നത്. സുരക്ഷാ മുൻകരുതലുകൾ പാലിക്കാതെ വേട്ടയാടുമ്പോൾ ഇത്തരത്തിലുള്ള അപകടങ്ങൾ ആവർത്തിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.
ഈ സംഭവം അമേരിക്കയിൽ വേട്ടയാടൽ സംബന്ധിച്ച സുരക്ഷാനിയമങ്ങളുടെയും മുൻകരുതലുകളുടെയും പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കുന്നതാണ്.