ശശി തരൂർ അദാനി ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ രക്ഷാധികാരി

ശശി തരൂർ അദാനി ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ രക്ഷാധികാരി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് മുന്നോടിയായി അദാണി ട്രിവാൻഡ്രം റോയൽസ് ടീമിന്റെ മുഖ്യ രക്ഷാധികാരിയായി ഡോ. ശശി തരൂർ എംപി ചുമതലയേറ്റു. പ്രമുഖ സംവിധായകൻ പ്രിയദർശനും ജോസ് പട്ടാറയും നേതൃത്വം നൽകുന്ന പ്രോ-വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കൺസോർഷ്യത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് ട്രിവാൻഡ്രം റോയൽസ്.

കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകൾക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു. ‘തിരുവനന്തപുരത്തെ പ്രാന്തപ്രദേശങ്ങളിൽ നിന്നും തീരദേശ മേഖലയിൽ നിന്നും കഴിവുള്ള താരങ്ങളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ട്രിവാൻഡ്രം റോയൽസിന്റെ ശ്രമങ്ങൾ പ്രശംസനീയമാണ്. തനിക്ക് ഏറെ താൽപര്യമുള്ള ഈയൊരു ലക്ഷ്യത്തോട് ചേർന്നുനിൽക്കുന്നതുകൊണ്ടാണ് ടീമിന്റെ രക്ഷാധികാരി സ്ഥാനം ഏറ്റെടുത്തത്.’-തരൂർ കൂട്ടിച്ചേർത്തു.

തരൂരിന്റെ പിന്തുണ തങ്ങളുടെ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാണെന്ന് പ്രോ വിഷൻ സ്‌പോർട്‌സ് മാനേജ്‌മെന്റ് ഡയറക്ടർ ജോസ് പട്ടാറ വ്യക്തമാക്കി. ‘തിരുവനന്തപുരത്ത് ശക്തമായ ഒരു അടിസ്ഥാന ക്രിക്കറ്റ് സംവിധാനം വളർത്തിയെടുക്കുക എന്ന ടീമിന്റെ ലക്ഷ്യത്തിന് അദ്ദേഹത്തിന്റെ സാന്നിധ്യം കരുത്തേകും. തരൂരിന്റെ മാർഗനിർദേശത്തിൽ ടീം മികച്ച മുന്നേറ്റം നടത്തുമെന്ന് ഉറപ്പുണ്ട്.’- പട്ടാറ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷൻ 2024-ൽ ആരംഭിച്ച കെസിഎൽ, നടൻ മോഹൻലാൽ ബ്രാൻഡ് അംബാസഡറായ പ്രൊഫഷണൽ ടി20 ലീഗാണ്. നിരവധി കളിക്കാരെ ഐപിഎൽ പോലുള്ള വലിയ പ്ലാറ്റ്ഫോമുകളിലേക്ക് എത്തിക്കാൻ ലീഗിന് കഴിഞ്ഞിട്ടുണ്ട്. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ രണ്ടാം സീസണിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ തരൂരിന്റെ വരവ് ട്രിവാൻഡ്രം റോയൽസിന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിട്ടുണ്ട്.

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും

തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി ട്രിവാൻഡ്രം റോയൽസ് ടീമായി. പതിനാറ് അം​ഗ ടീമിനെ കൃഷ്ണപ്രസാദ് നയിക്കും. ​ഗോവിന്ദ് ദേവ് പൈ ആണ് വൈസ് ക്യാപ്റ്റൻ. ബേസിൽ തമ്പി , അബ്ദുൾ ബാസിത്ത് എന്നിവരാണ് ടീമിലെ പ്രധാന താരങ്ങൾ.

സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന നായകൻ കൃഷ്ണപ്രസാദ് വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയടക്കം കേരളത്തിനായി മികച്ച പ്രകടനം കഴ്ച വച്ചിരുന്നു. കഴിഞ്ഞ സീസണിൽ ആലപ്പി റിപ്പിൾസിന് വേണ്ടി ഏറ്റവും കൂടുതൽ തിളങ്ങിയ ബാറ്റ‍ർമാരിലൊരാൾ കൂടിയായിരുന്നു കൃഷ്ണപ്രസാദ്. സീസണിലാകെ 192 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. ഇതെല്ലാം പരി​ഗണിച്ചാണ് ടീം മാനേജ്മെൻ്റ് കൃഷ്ണപ്രസാദിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിയോ​ഗിച്ചത്.

മികച്ച ബാറ്ററായ ഗോവിന്ദ് ദേവ് പൈ കേരള ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയരായ യുവതാരങ്ങളിൽ ഒരാളാണ്. കേരള ടീമിന്റെ ഒമാൻ ടൂറിൽ മികച്ച പ്രകടനമായിരുന്നു ഗോവിന്ദ് കാഴ്ച്ച വെച്ചത്. കൂടാതെ, കഴിഞ്ഞ സീസണിൽ കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിലും ഗോവിന്ദ് ഇടംപിടിച്ചിരുന്നു.11 കളിയിൽ പാഡണിഞ്ഞ താരം രണ്ട് അർദ്ധ സെഞ്ചുറി ഉൾപ്പെടെ ടൂർണമെന്റിലാകെ മുന്നൂറ് റൺസ് സ്വന്തമാക്കിയിരുന്നു.

മുൻ രഞ്ജി താരം എസ് മനോജാണ് ടീമിന്റെ മുഖ്യ പരിശീലകൻ. ഫിലിം ഡയറക്ടർ പ്രിയദർശൻ, ജോസ് തോമസ് പട്ടാറ എന്നിവരുടെ കൺസോർഷ്യത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ടീം. പുതുമുഖങ്ങളും പരിചയസമ്പന്നരും അടങ്ങുന്ന ടീമിനെയാണ് ഇത്തവണ ഇറക്കുന്നതെന്ന് ടീം ഡയറക്ടർ റിയാസ് ആദം അറിയിച്ചു. ആ​ഗസ്റ്റ് 21 മുതൽ സെപ്റ്റബർ 6 വരെ തിരുവനന്തപുരം ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് ടൂർണമെന്റിലെ മത്സരങ്ങൾ നടക്കുക..

ടീം : കൃഷ്ണപ്രസാദ് (ക്യാപ്റ്റൻ),ഗോവിന്ദ് ദേവ് പൈ (വൈസ് ക്യാപ്റ്റൻ), സുബിൻ എസ് ,വിനിൽ ടി എസ് , ബേസിൽ തമ്പി, അഭിജിത്ത് പ്രവീൺ,അബ്ദുൾ ബാസിത്ത്,ഫാനൂസ് ഫൈസ്, റിയ ബഷീർ,നിഖിൽ എം, സഞ്ജീവ് സതീശൻ,അജിത് വി,ആസിഫ് സലിം,അനുരാജ് ടി എസ്,അദ്വൈത് പ്രിൻസ്,ജെ അനന്തകൃഷ്ണൻ.

ENGLISH SUMMARY:

MP Dr. Shashi Tharoor has been appointed as the chief patron of Adani Trivandrum Royals for the second season of the Kerala Cricket League. The team is backed by Pro Vision Sports Management Pvt. Ltd., led by director Priyadarshan and Jose Pattara.

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ്

മാങ്കൂട്ടത്തിലിനെ മണ്ഡലത്തിൽ സജീവമാക്കാൻ എ ഗ്രൂപ്പ് പാലക്കാട്:  യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ...

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ്

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയതിൽ ട്വിസ്റ്റ് കോഴിക്കോട്: നടക്കാവ് ജവഹർ നഗറിനു സമീപം പുലർച്ചെ...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

താമരശ്ശേരി ചുരത്തിൽ പരിശോധന

താമരശ്ശേരി ചുരത്തിൽ പരിശോധന കോഴിക്കോട്: തുടർച്ചയായി മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ കോഴിക്കോട് കളക്ടര്‍...

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ

വൃക്ക വിൽപ്പനയ്ക്ക്; വീഡിയോ പ്രചരിപ്പിച്ചയാൾ പിടിയിൽ മനാമ ∙ വൃക്ക വിൽക്കാമെന്ന വ്യാജ...

Related Articles

Popular Categories

spot_imgspot_img