അറബിക്കടലിലെ സ്രാവുകളും തിരണ്ടികളും; സംയുക്ത ഗവേഷണം നടത്താന്‍ ഇന്ത്യയും ഒമാനും കൈകോര്‍ക്കുന്നു

കൊച്ചി: അറബിക്കടലിലെ സ്രാവ്- തിരണ്ടിയിനങ്ങളെ പറ്റിയുള്ള സംയുക്ത ഗവേഷണം നടത്താന്‍ ഭാരതവും ഒമാനും കൈകോര്‍ക്കുന്നു. ഗവേഷണത്തോടൊപ്പം സ്രാവുകളുടെ സംരക്ഷണവും ആവശ്യമായ വിഭവശേഷി വികസിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. ഇരുരാജ്യങ്ങളിലെയും വിദഗ്ധര്‍ മെയ് 13 മുതല്‍ 22 വരെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന ശില്‍പശാലയില്‍ പങ്കെടുക്കും. ഭാരതത്തില്‍ നിന്ന് സിഎംഎഫ്ആര്‍ഐയും ഒമാനെ പ്രതിനിധീകരിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫിഷറീസ് റിസര്‍ച്ചിന് കീഴിലുള്ള മറൈന്‍ ഫിഷറീസ് ആന്‍ഡ് റിസര്‍ച്ച് സെന്ററുമാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

സ്രാവ്-തിരണ്ടിയിനങ്ങളുടെ സംരക്ഷണവും പരിപാലനവും ലക്ഷ്യമിട്ട് ഭാവിയില്‍ ഈ മേഖലയില്‍ സ്വീകരിക്കേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറയൊരുക്കുകയാണ് ശില്‍പശാല.ശില്‍പശാലയില്‍, ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിദഗ്ധര്‍ ഈ മേഖലയിലെ അറിവും അനുഭവങ്ങളും പരസ്പരം കൈമാറും. ഭാവിയില്‍, ചൂര പോലുള്ള മറ്റ് വിഭവങ്ങളിലേക്കും സമുദ്രമത്സ്യമേഖലയുടെ പൊതുവായ വികസനത്തിലേക്കും ഈ ഗവേഷണ സഹകരണം വ്യാപിപ്പിക്കാനാകുമെന്നാണ് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു. . മാരികള്‍ച്ചര്‍, ബയോടെക്‌നോളജി മേഖലകളിലും സഹകരണം ലക്ഷ്യം വെക്കുന്നുണ്ട്.

സ്രാവ്- തിരണ്ടിയിനങ്ങളുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലേറെയായി വിപുലമായ ഗവേഷണ പദ്ധതി സിഎംഎഫ്ആര്‍ഐ നടത്തിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി, നിരവധി സ്രാവിനങ്ങളുമായി ബന്ധപ്പെട്ട് നയരൂപീകരണ നിര്‍ദേശങ്ങളും സംരക്ഷണപദ്ധതികളും സിഎംഎഫ്ആര്‍ഐ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
സൈറ്റസിന്റെ (വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളുടെയും സസ്യജാലങ്ങളുടെയും അന്തര്‍ദേശീയ വ്യാപാരത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷന്‍) ഭാരതത്തിലെ അംഗീകൃത സയന്റിഫിക് അതോറിറ്റിയാണ് സിഎംഎഫ്ആര്‍ഐ.
സ്രാവ്-തിരണ്ടി ഗവേഷണരംഗത്തെ അവലോകനത്തിനായി ഡോ. ശോഭയെ കഴിഞ്ഞ വര്‍ഷം ഒമാന്‍ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സിഎംഎഫ്ആര്‍ഐ ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗത്തിലെ ഇന്ത്യ- ഷാര്‍ക് ആന്റ് റേ ലാബിനാണ് ശില്‍പശാലയുടെ നടത്തിപ്പ് ചുമതല.
ഒമാന്‍ ഗവേഷണ സംഘത്തെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫിഷറീസ് റിസര്‍ച്ചിലെ അക്വാകള്‍ച്ചര്‍ സെന്ററിന്റെ ഡയറക്ടര്‍ ഡോ. ഖല്‍ഫാന്‍ അല്‍ റാഷിദ് നയിക്കും. സിഎംഎഫ്ആര്‍ഐയിലെ ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ. ശോഭ ജോ കിഴക്കൂടനാണ് ഇന്ത്യന്‍ ഗവേഷണ സംഘത്തെ നയിക്കുന്നത്.

 

Read Also:തലകുത്തി വീണ് ചെന്നൈ സൂപ്പർ കിംഗ്സ്; മുന്നിൽ നിന്ന് പടനയിച്ച് പടനായകൻ ഗിൽ; ചങ്കോട് ചങ്കായി സായി സുദർശനും; ജയിച്ചത് ഗുജറാത്ത് ടൈറ്റന്‍സ് ആണെങ്കിലും കോളടിച്ചത് മറ്റ് മൂന്ന് ടീമുകൾക്ക്

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇപ്പോൾ സെൽഫികളുടെ കാലമല്ലെ… മുഖ്യമന്ത്രിക്കൊപ്പവും ​ഗവർണർക്കൊപ്പവും സെൽഫി എടുത്ത് ശശി തരൂർ; അടുത്ത വിവാദം

ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തി ലേഖനം എഴുതിയ വിവാദങ്ങൾ എരിഞ്ഞടങ്ങുന്നതിന്...

മരം മുറിക്കുന്നതിനിടെ അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മരം മുറിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് തൊഴിലാളി മരിച്ചു. നെല്ലിമൂട് സ്വദേശി...

12 കാരിയായ മകളെ തർക്കക്കാരന് കൊടുക്കണമെന്ന് നാട്ടുകൂട്ടം: പെൺകുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്തു

വീട്ടിലുണ്ടായ തര്‍ക്കത്തിനു പരിഹാരമായി 12 കാരിയായ മകളെ തർക്കക്കാരന് വിവാഹം ചെയ്തു...

കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസിൽ കഞ്ചാവ്; മൂന്ന് പേർ പിടിയിൽ

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബേസിൽ നിന്ന് കഞ്ചാവ് പിടികൂടി....

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

പത്തു മുപ്പതുലക്ഷം രൂപ പുഴുങ്ങി തിന്നാനാണോ? മറുപടിയുമായി കെവി തോമസ്

ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി എന്ന നിലയ്ക്ക് തനിക്ക് കിട്ടുന്ന...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!