കുമളിയിലെ നാലരവയസുകാരനായ ഷെഫീഖ് വധശ്രമകേസിൽ ശിക്ഷാവിധിയുമായി കോടതി. ഒന്നാം പ്രതി ഷെഫീഖിന്റെ പിതാവ് ഷെരീഫിന് 7 വർഷം തടവും 50000 രൂപ പിഴയും രണ്ടാം പ്രതിയായ രണ്ടാനമ്മ അനീഷയ്ക്ക് 10 വർഷം തടവുമാണ് വിധിച്ചിരിക്കുന്നത്. Shafiq’s attempt to murder case; Father Sharif sentenced to seven years in prison and fined Rs 50,000
തന്‍റെ ഷെഫീക്കിന് നീതി കിട്ടിയെന്ന് ഷഫീക്കിനെ കഴിഞ്ഞ 11 വര്‍ഷമായി പരിചരിക്കുന്ന നഴ്സ് രാഗിണി പറഞ്ഞു. ഇപ്പോള്‍ 17 വയസുള്ള ഷെഫീഖിനെ പരിചരിക്കുന്നത് നഴ്സായ രാഗിണിയാണ്.
11 വര്‍ഷങ്ങള്‍ക്കു മുമ്പാണ് കുമളിയില്‍ അച്ഛനും രണ്ടാനമ്മയും ചേർന്ന് ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി വിധിച്ചു. പട്ടിണിക്കിട്ടും മര്‍ദിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്.
ഷെഫീക്കിന്റെ പിതാവ് ഷെരീഫ് രണ്ടാനമ്മ അനീഷ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികള്‍. ഇടുക്കി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസില്‍ ശിക്ഷാവിധി പറഞ്ഞത്.









