കൊയിലാണ്ടി: പത്രമിടാൻ വന്ന ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. കൊയിലാണ്ടിയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം ബിജീഷിനെയാണ് അറസ്റ്റ് ചെയ്തത്. കൊയിലാണ്ടിയിലെ ചിങ്ങപുരത്തുള്ള സിപിഎം ഓഫീസില്‍ വെച്ച് കുട്ടിയെ ബിജീഷ് ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസമാണ് സംഭവം നടന്നത്. പത്രമിടാനായി എത്തിയതായിരുന്നു കുട്ടി. എന്നാല്‍, ആ സമയത്ത് ഓഫീസില്‍ മറ്റാരുമുണ്ടായിരുന്നില്ല. ഓഫീസില്‍ വെച്ച് ബിജീഷ് കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയിൽ കൊയിലാണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.