യു.കെ.യിൽ വിവാഹ വാർഷിക ദിനത്തിൽ പങ്കാളിയെ കൊലപ്പെടുത്തിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി. 2024 ഫെബ്രുവരി 18 നാണ് ടെയിൽബി (31) എന്ന യുവാവ് തന്റെ പങ്കാളി ക്രിസ്റ്റി എവൈറ്റ് ഹിക്‌സൺ (21) നെ കൊലപ്പെടുത്തിയത്. ആക്രമിച്ച് കീഴ്‌പ്പെടുത്തിയ ശേഷം തല തറയിലിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്.
ഡെർബിഷയറിലെ റിഡിങ്ങ്‌സിലുള്ള ദമ്പതികളുടെ വീട്ടിൽവെച്ചാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ യുവതിയുടെ തലച്ചോറിന് ക്ഷതം സംഭവിക്കുകയായിരുന്നു.
വിചാരണവേളയിൽ തങ്ങളുടെ പൂച്ചകൾ ദേഷ്യപ്പെട്ടതാണ് തന്റെ മാനസിക നില തകർത്തതെന്നും ഇതാണ് കൊലപാതകത്തിന് കാരണമായതെന്നും യുവാവ് മൊഴി നൽകി.
യുവാവിന്റെ ആക്രമണത്തെ തുടർന്ന് ബഹളം കേട്ട അയൽക്കാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യു.കെ. യിൽ ക്രിസ്ത്യൻ പള്ളി പരിസരത്തു ബാഗിൽ പൊതിഞ്ഞ് ശിശുവിൻ്റെ മൃതദേഹം..!
പടിഞ്ഞാറൻ ലണ്ടനിൽ ഓൾ സെയിന്റ്സ് പള്ളിക്ക് പുറത്ത് ഉപേക്ഷിച്ച ബാഗിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതായി മെട്രോപൊളിറ്റൻ പോലീസ് അറിയിച്ചു. ബാഗിൽ നവജാത ശിശുവിനെ കണ്ടവർ ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു.
ലണ്ടൻ ആംബുലൻസ് സർവീസ് സ്ഥലത്തെത്തി കുഞ്ഞിനെ പരിശോധിച്ച് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.
കുഞ്ഞിന്റെ അമ്മയെ കണ്ടെത്താൻ അടിയന്തര അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഈ ഘട്ടത്തിൽ കുഞ്ഞിന്റെ ലിംഗഭേദമോ കൃത്യമായ പ്രായമോ പുറത്തു വിട്ടിട്ടില്ല.
അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമായ കാര്യമാണിതെന്ന് സൂപ്രണ്ട് ഓവൻ റെനൗഡൻ പറഞ്ഞു, എന്താണ് സംഭവിച്ചതെന്ന് തെളിയിക്കാൻ അന്വേഷണം തുടങ്ങി. കുഞ്ഞിന്റെ അമ്മയെ കണ്ടെത്തുക എന്നതിനാണ് സേന മുൻഗണന നൽകുന്നത്. കുഞ്ഞിൻ്റെ മാതാവിന് വൈദ്യ സഹായം ലഭിച്ചിട്ടില്ലെന്നും ആരോഗ്യം അപകടത്തിലാണെന്നും പോലീസ് കരുതുന്നു.









