കാറിനുള്ളിലെ ദുർഗന്ധം മാറാനും യാത്രക്കിടയിലെ പോസിറ്റീവ് ഊർജത്തിനുമായി യാത്രികരിൽ വലിയ വിഭാഗം ഫ്രഷ്‌നറുകൾ എന്ന പേരിൽ അറിയപ്പെടുന്ന പെർഫ്യൂമുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ചില സാഹചര്യങ്ങളിൽ ഇവ യാത്രക്കാരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. Serious problems can arise if perfumes are not kept inside the car
കാർ ഏറെ സമയം വെയിലത്തു കിടന്നു ഉള്ളിൽ ചൂടുവായു നിറയുമ്പോൾ പെർഫ്യൂമുകളിലെ രാസ ഘടകങ്ങൾ ശ്വസിക്കുന്നത് ചിലരിലെങ്കിലും ശ്വസന സംബന്ധിയായ പ്രശ്‌നങ്ങളുണ്ടാക്കാം. ചുമ , ശ്വസന വ്യവസ്ഥയിലെ വിവിധ അസ്വസ്ഥതകൾ, ശ്വാസം മുട്ടൽ എന്നീ പ്രശ്‌നങ്ങൾ ഇങ്ങിനെയുണ്ടാകാം.
എ.സി. പ്രവർത്തിക്കുന്ന സമയത്ത് പുറത്തു നിന്നും അകത്തേയ്ക്കും അകത്തു നിന്നും പുറത്തേയ്ക്കും വായു സഞ്ചാരമില്ലാത്ത സമയങ്ങളിൽ പെർഫ്യൂമുകൾ ആരോഗ്യ പ്രശ്‌നങ്ങളഉണ്ടാക്കാൻ വലിയ സാധ്യത നില നിൽക്കുന്നു.
രാസ് വസ്തുക്കളോട് അലർജിയുള്ളവർക്കും തലവേദന , മൈഗ്രേയ്ൻ തുടങ്ങിയ അസ്വസ്ഥതകൾ ഉള്ളവർക്കും ഫ്രഷ്‌നറുകളുടെ തുടർച്ചയായ ഉപയോഗം പ്രശ്‌നങ്ങളുണ്ടാക്കും. ഫ്രഷ്‌നറുകൾ എല്ലാ സമയത്തും ഉപയോഗിക്കാതിരിക്കുക എന്നതാണ് ഏക പരിഹാരം.