പാലക്കാട്: ശ്രീകൃഷ്ണപുരത്തെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ എഫ്ഐആറിൽ ഗുരുതര പിഴവ്.
മരിച്ചത് ആൺകുട്ടിയാണെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ സാങ്കേതിക പ്രശ്നമാണെന്നും നാളെ തന്നെ പരിഹരിക്കുമെന്നും നാട്ടുകൽ പൊലീസ് അറിയിച്ചു.
എഫ്ഐആറിൽ ഗുരുതര പിഴവ് വരുത്തിയത് കേസ് ദുർബലപ്പെടുത്താനെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ പറഞ്ഞു.
ആരോപണ വിധേയരെ സംരക്ഷിക്കാനാണ് തെറ്റുവരുത്തിയതെന്നും ആരോപണം ഉണ്ട്. കോടതി മുഖേന പിഴവ് തിരുത്തുമെന്ന് നാട്ടുകൽ സിഐ എ.ഹബീബുല്ല അറിയിച്ചു.
മരണത്തിൽ ബാലവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. ആശിര്‍നന്ദയുടെ തച്ചനാട്ടുകരയിലെ വീട്ടിലും ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമനിക് കോൺവെന്‍റ് സ്കൂളിലും ബാലവകാശ കമ്മീഷൻ ചെയർമാൻ കെ.വി മനോജ് കുമാർ സന്ദർശിച്ചിരുന്നു.
English Summary :
Serious error found in the FIR related to the suicide of a 9th-grade student in Sreekrishnapuram.