വടക്കൻ ഇറ്റലിയിലെ സാൻ ജോർജിയോ ബിഗാരെല്ലോയിൽ കമ്മ്യൂണിറ്റി ഗാർഡൻ നിർമ്മാണത്തിനിടെ 5000 ലേറെ വർഷം പഴക്കമുള്ള, ശിലായുഗത്തിലെ ശ്മശാനം കണ്ടെത്തി. മനുഷ്യാവശിഷ്ടങ്ങളും ആയുധങ്ങളും ഉൾപ്പെടെ അസംഖ്യം പുരാവസ്തുക്കളാൽ അലങ്കരിച്ച 22 ശവകുടീരങ്ങൽ ഉൾപ്പെടുന്ന ഭീമാകാര ശ്മശാനമാണ് കണ്ടെത്തിയത്. ഈ പുരാതന സമൂഹത്തിനുള്ളിലെ ആയുധങ്ങളും ശ്മശാന രീതികളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന തീക്കല്ലുകൾ, അമ്പടയാളങ്ങൾ, ബ്ലേഡുകൾ എന്നിവയുടെ ശ്മശാനത്തിൻ്റെ അകമ്പടിയായ കഠാരകൾ തുടങ്ങിയവ ഇവിടെ നിന്നും കണ്ടെടുത്തു. ചില ശവകുടീരങ്ങൾ അസാധാരണമായി സംരക്ഷിക്കപ്പെട്ടിരിക്കുന്നതായും കണ്ടെത്തി.
അസാധാരണമായാണ് പല മൃതദേഹങ്ങളും ഈ സ്മശാനത്തിൽ അടക്കം ചെയ്യപ്പെട്ടിട്ടുള്ളത്. ഇടതുവശം ചരിഞ്ഞ് കൈകാലുകൾ നെഞ്ചിന്റെ ഉള്ളിലേക്ക് മടക്കി വടക്ക് പടിഞ്ഞാർ ദിശയിലേക്ക് തല വച്ചാണ് മിക്കവാറും മൃതദേഹങ്ങൾ കിടക്കുന്നത്. ചില കുടീരങ്ങൾ അസാധാരണമായ വിധത്തിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. പ്രത്യേകം മണൽക്കൂന വച്ച് വേർതിരിക്കപ്പെട്ട ഈ മൃതദേഹങ്ങളെ കുറിച്ച് കൂടുതൽ പഠനം നടത്തേണ്ടത് ആവശ്യമാണെന്ന് അധികൃതർ അറിയിച്ചു.