പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ സമ്മാനിച്ച് മനു ഭാകർ- സരബ്ജ്യോത് സിങ്ങ് സഖ്യം. 10 മീറ്റർ എയർ റൈഫിളിൽ മിക്സഡ് വിഭാഗത്തിലാണ് ഇന്ത്യയുടെ മനു ഭാകർ- സരബ്ജ്യോത് സിങ്ങ് സഖ്യം വെങ്കലം നേടിയത്.Second medal for India in Paris Olympics
യോഗ്യത റൗണ്ടിൽ മൂന്നാമതായാണ് മനുവും സരബ്ജ്യോതും ഫിനിഷ് ചെയ്തത്. ഇന്തയുടെ തന്നെ റിഥം സങ്വാനും അർജുൻ സിങ് ചീമയും 10ാമതായും ഫിനിഷ് ചെയ്തു. ദക്ഷിണ കൊറിയയുടെ ഓ യെ ജിൻ – ലീ വുൻഹോ സഖ്യത്തെ തോൽപ്പിച്ചാണ് ഇരുവരും ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്.
3 സീരീസുകളിലായി 193, 195, 192 എന്നിങ്ങനെയാണ് മനു – സരബ്ജ്യോത് സഖ്യത്തിന്റെ സ്കോർ. കഴിഞ്ഞ ദിവസം 10 മീറ്റർ എയർ റൈഫിൾ വനിത വിഭാഗത്തിൽ മനു ഭാകർ വെങ്കലം നേടിയിരുന്നു.