പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനം. കൊച്ചി യൂനിറ്റിനാണ് അന്വേഷണ ചുമതല. ഇതുവരെ 21 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നിരവധി പരാതികൾ ഇപ്പോഴും ലഭിക്കുന്നുണ്ട്.
ലഭിക്കുന്ന പരാതികളിലെല്ലാം കേസെടുക്കാന്‍ പൊലീസ് ആസ്ഥാനത്തുനിന്ന് നിര്‍ദേശം നല്കി. പദ്ധതിയുമായി സഹകരിച്ച സ്ഥാപനങ്ങളില്‍നിന്ന് വിവരം തേടും. വിവിധ ജില്ലകളില്‍നിന്ന് കൂടുതല്‍ പരാതികള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക തട്ടിപ്പ് അന്വേഷിക്കുന്ന വിഭാഗത്തെ കേസുകള്‍ ഏൽപിക്കാനുള്ള തീരുമാനം.