വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം തള്ളി സ്കൂൾ മാനേജ്മെന്‍റ്
പത്തനംതിട്ട: പത്തനംതിട്ടയിൽ അധ്യാപികയുടെ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം തള്ളി സ്കൂൾ മാനേജ്മെന്‍റ്.
പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യണമെന്ന നിർദേശമാണ് മാനേജ്മെന്‍റ് തള്ളിയത്. വീഴ്ച വരുത്തിയത് ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്നും വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശമ്പള ആനുകൂല്യങ്ങൾ വൈകിപ്പിച്ചതെന്നാണ് രേഖകൾ പുറത്തുവിട്ടുകൊണ്ട് സ്കൂൾ മാനേജരുടെ വാദം. വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തിനെിരെ നിയമനടപടി സ്വീകരിക്കുമെന്നും മാനേജർ അറിയിച്ചു.
അതേസമയം മരിച്ച ഷിജോ വി ടിയുടെ സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നാറാണമൂഴിയിലെ വീട്ടുവളപ്പിൽ നടക്കും.
എയ്ഡഡ് സ്കൂൾ അധ്യാപികയായ ലേഖ രവീന്ദ്രന് 14 വർഷത്തെ ശമ്പളം അടക്കം ആനുകൂല്യങ്ങൾ നൽകാനായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്.
കഴിഞ്ഞ കൊല്ലം സെപ്റ്റംബറിൽ വന്ന വിധിയിൽ രണ്ട് മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചിരുന്നതാണ്. എന്നാൽ 2025 ജനുവരി അവസാനമാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്ന് ഇത് സംബന്ധിച്ച ഉത്തരവ് ഇറങ്ങിയത്.
അതിനു ശേഷം അടിസ്ഥാന ശമ്പളം മാത്രം ആറു മാസത്തേക്ക് നൽകിയിരുന്നു. കുടിശ്ശിക കൂടി ലഭിക്കമെങ്കിൽ ഡിഇ ഓഫീസിൽ നിന്ന് ഒതന്‍റിഫിക്കേഷൻ നൽകണമായിരുന്നു.
ഭാര്യക്ക് ശമ്പളമില്ല; ഭര്‍ത്താവ് ജീവനൊടുക്കി
പത്തനംതിട്ട: എയ്ഡഡ് സ്‌കൂളിലെ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം നടന്നത്.
നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്‍ ആണ് ആത്മഹത്യ ചെയ്തത്. നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ.
ഷിജോയുടെ ഭാര്യക്ക് 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും ഡിഇഒ ഓഫീസില്‍ നിന്ന് തുടര്‍നടപടിയുണ്ടായില്ലെന്ന് പിതാവ് ത്യാഗരാജന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറുമണി മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെയുള്ള വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജൻ.
മലയാളി നർത്തകിക്ക് ദാരുണാന്ത്യം
ചെന്നൈ: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി നർത്തകി മരിച്ചു. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിൽ വെച്ചാണ് അപകടമുണ്ടായത്.
അപകടത്തിൽ എട്ടു പേർക്ക് പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്ന്ന് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
എറണാകുളം സ്വദേശികളായ ഫ്രെഡി (29), അഭിരാമി (20), തൃശൂർ സ്വദേശി വൈശാൽ (27), സുകില (20), അനാമിക (20) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഇവരെ കടലൂർ ജില്ലാ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഗൗരി നന്ദ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിൽ അണ്ണാമലൈനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Summary: In Pathanamthitta, the school management has rejected the Education Department’s directive to suspend the headmistress following the suicide of a teacher’s husband. The management claims the fault lies with district education office staff and has announced plans for legal action against the department’s decision.