പ്രവാസികള്‍ക്ക് ആശ്വാസം; സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാം
റിയാദ്: സംഘർഷ സാഹചര്യത്തെ തുടർന്ന് വിസ കാലാവധി കഴിഞ്ഞ് സൗദിയിൽ കുടുങ്ങിയ പ്രവാസികൾക്ക് വലിയ ആശ്വാസം. പിഴയില്ലാതെ രാജ്യം വിടാൻ സൗദി ആഭ്യന്തര മന്ത്രാലയം അനുമതി നൽകി.
ഏപ്രിൽ 18 വരെ സമയം
വിസ കാലാവധി കഴിഞ്ഞവർക്കു ഏപ്രിൽ 18-നകം രാജ്യം വിടാം. അല്ലെങ്കിൽ അത് വരെ വിസ പുതുക്കാനും കഴിയും
എല്ലാ വിസകൾക്കും ഇളവ്
ഈ പ്രത്യേക ഇളവ് ബാധകമാകുന്നത് ഇവയ്ക്കെല്ലാം:
- ഉംറ വിസ
- ട്രാൻസിറ്റ് വിസ
- വിസിറ്റ് വിസ
- ഫൈനൽ എക്സിറ്റ് വിസ
ഓവർസ്റ്റേ പിഴ ഒഴിവാക്കി
വിസ കാലാവധി കഴിഞ്ഞവർക്കു പിഴ ഈടാക്കില്ല. പുതുക്കലും നിർബന്ധമല്ല. എന്നാൽ രാജ്യം വിടാൻ നിശ്ചിത സമയപരിധി പാലിക്കണം.
ഫെബ്രുവരി 25-ക്ക് ശേഷം കാലാവധി കഴിഞ്ഞവർക്ക് ഇളവ്
ഫെബ്രുവരി 25-ന് ശേഷം വിസ കാലാവധി കഴിഞ്ഞവർക്കാണ് ഈ ഇളവ് ബാധകമാകുന്നത്.
ഹെൽമറ്റില്ലെങ്കിൽ പണി കിട്ടും:ഒരാഴ്ചയ്ക്കിടെ പിഴ ഈടാക്കിയത് രണ്ടുകോടി
മുന്നറിയിപ്പ്
ഏപ്രിൽ 18-ന് ശേഷം നടപടികൾ ആരംഭിക്കും. അതിനാൽ അതിനു മുൻപ് യാത്ര ക്രമീകരിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
English Summary:
Saudi Arabia has announced relief for expatriates whose visas have expired due to ongoing tensions. They can leave the country without paying overstay fines or choose to extend their visas until April 18. The decision applies to all visa types, and authorities have urged affected individuals to complete travel arrangements before the deadline.








