നിലവിൽ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരിൽ ഒരാളാണ് മലയാളി കൂടിയായ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു നിലവിൽ ടി20 ലോകകപ്പ് കളിക്കുന്ന ഇന്ത്യൻ സംഘത്തിനൊപ്പമാണ്. 2024 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി കാഴ്ചവെച്ച മിന്നും പ്രകടനമാണ് സഞ്ജുവിന് ലോകകപ്പ് ടീമിൽ ഇടം നേടിക്കൊടുത്തത്.
നസാവു കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസൺ കളത്തില്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഇപ്പോൾ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെയുള്ള ഈ മത്സരത്തില്‍ സഞ്ജുവിനെ കാത്തിരിക്കുന്നത് ഒരു ചരിത്രനേട്ടമാണ്.
ബംഗ്ലാദേശിനെതിരെ രണ്ട് സിക്‌സുകള്‍ കൂടി നേടാന്‍ സഞ്ജുവിന് സാധിച്ചാല്‍ ടി-20 ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറാന്‍ സഞ്ജുവിന് സാധിക്കും. ഇതിനോടകം തന്നെ 273 ടി-20 മത്സരങ്ങള്‍ കളിച്ച സഞ്ജു 298 സിക്‌സുകളാണ് അടിച്ചെടുത്തിട്ടുള്ളത്. രണ്ട് സിക്‌സുകള്‍ കൂടി നേടിയാൽ ടി-20യില്‍ 300 നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരമായി മാറാനും സഞ്ജുവിന് സാധിക്കും. 261 ഇന്നിങ്‌സില്‍ മൂന്ന് സെഞ്ച്വറികളും 45 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 6721 റണ്‍സാണ് സഞ്ജുവിന്റെ അക്കൗണ്ടിലുള്ളത്.
കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യയുടെ ബാറ്റിങ് ഓപ്പൺ ചെയ്തതും സഞ്ജു സാംസണായിരുന്നു. ഈ കളിയിൽ പക്ഷേ പ്രതീക്ഷിച്ചത് പോലെ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ഈ കളിയിൽ നിരാശപ്പെടുത്തിയെങ്കിലും ഈ മാസം അഞ്ചിന് അയർലൻഡിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരത്തിൽ സഞ്ജുവിന് ടീമിൽ ഇടമുണ്ടാകുമെന്നാണ് ആരാധക പ്രതീക്ഷ. ഈ കളിയിൽ ഒരു കിടിലൻ നേട്ടം സ്വന്തമാക്കാനുള്ള അവസരമാണ് സഞ്ജുവിന് മുന്നിലുള്ളത്.
സഞ്ജു സാംസണിന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിൽ അധികവും സംഭവിച്ചിട്ടുള്ളത് ടി20 ക്രിക്കറ്റിലാണ്. ഇപ്പോളിതാ ടി20 യിലെ ഒരു കിടിലൻ നേട്ടം സ്വന്തമാക്കുന്നതിന് അരികിലാണ് അദ്ദേഹം. ടി20 യിൽ നിലവിൽ 298 സിക്സറുകളാണ് സഞ്ജു നേടിയിട്ടുള്ളത്. ലോകകപ്പിലെ ആദ്യ കളിയിൽ അയർലൻഡിനെതിരെ രണ്ട് സിക്സറുകൾ നേടാൻ സാധിച്ചാൽ ടി20 സിക്സറുകളിൽ 300 എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ സഞ്ജുവിന് കഴിയും.
ടി20 ക്രിക്കറ്റിൽ 273 മത്സരങ്ങൾ കളിച്ചാണ് സഞ്ജു 298 സിക്സറുകൾ നേടിയിട്ടുള്ളത്. ഇതിൽ 206 സിക്സറുകളും പിറന്നത് ഇന്ത്യൻ പ്രീമിയർ ലീഗിലാണ്. രണ്ട് സിക്സറുകൾ കൂടി പറത്തിയാൽ 300 ടി20 സിക്സറുകളിൽ എത്തുന്ന ഏഴാമത്തെ ഇന്ത്യൻ താരമായാകും സഞ്ജു മാറുക. പട്ടികയില്‍ ഒന്നാമതുള്ളത് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയാണ്. 510 സിക്‌സുകളാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരം, സിക്‌സുകളുടെ എണ്ണം എന്നീ ക്രമത്തില്‍
രോഹിത് ശര്‍മ-510
വിരാട് കോഹ്‌ലി-409
എം.എസ് ധോണി-338
സുരേഷ് റെയ്‌ന-325
സൂര്യകുമാര്‍ യാദവ്-312
കെ.എല്‍ രാഹുല്‍-311
സഞ്ജു സാംസണ്‍-298
സന്നാഹത്തിൽ നിരാശ
ലോകകപ്പിന് മുൻപ് കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരെ നടന്ന സന്നാഹ മത്സരത്തിൽ പക്ഷേ സഞ്ജു സാംസൺ നിരാശപ്പെടുത്തിയിരുന്നു. ഈ കളിയിൽ രോഹിത് ശർമയ്ക്കൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യാനെത്തിയ സഞ്ജു ആറ് പന്തിൽ ഒരു റൺസ് മാത്രമെടുത്താണ് പുറത്തായത്. ലോകകപ്പിന് മുൻപ് ടീം മാനേജ്മെന്റിന്റെ പ്രീതി പിടിച്ചുപറ്റാൻ ലഭിച്ച സുവർണാവസരമായിരുന്നു .
2011 ൽ കേരളത്തിന് വേണ്ടി ഹൈദരാബാദിനെതിരെ കളിച്ചുകൊണ്ടാണ് സഞ്ജു സാംസൺ ടി20 ക്രിക്കറ്റ് തുടങ്ങുന്നത്. ഇതുവരെ 273 ടി20 മത്സരങ്ങളിലാണ് അദ്ദേഹം ഇറങ്ങിയത്. ഇതിൽ 29.22 ബാറ്റിങ് ശരാശരിയിൽ 6721 റൺസാണ് സമ്പാദ്യം. മൂന്ന് സെഞ്ചുറികളും 45 അർധസെഞ്ചുറികളും ടി20 യിൽ താരം നേടിയിട്ടുണ്ട്. സഞ്ജുവിന്റെ ടി20 മത്സരങ്ങളിൽ 25 കളികളാണ് ഇന്ത്യൻ ജേഴ്സിയിൽ. ഇതിൽ 18.70 ബാറ്റിങ് ശരാശരിയിൽ 374 റൺസാണ് താരത്തിന്റെ സമ്പാദ്യം.
ടി20 ലോകകപ്പിൽ ഇത്തവണ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചാം തീയതി അയർലൻഡിന് എതിരെയാണ്. രണ്ടാം ടി20 ലോകകിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ജയത്തോടെ ലോകകപ്പിന് തുടക്കം കുറിക്കാമെന്ന പ്രതീക്ഷയിലാണ്. രോഹിത് ശർമയാണ് ലോകകപ്പിൽ ഇത്തവണ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. ഹാർദിക് പാണ്ഡ്യയാണ് ഉപനായകൻ.