ഐപിഎല്ലിൽ വീണ്ടും ടിവി അമ്പയറിന്റെ വിവാദ തീരുമാനം. ഇത്തവണ ഇരയായത് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ സഞ്ജു സാംസൺ ആണ് ഇത്തവണ ഇരയായത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റക്ക് വിജയത്തിലേക്ക് നയിക്കുയായിരുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസൺ സിക്സ് അടിച്ച പന്തില്‍ ഔട്ട് വിളിച്ചതാണ് വിവാദത്തിനു കാരണം.
സംഭവിച്ചത് ഇങ്ങനെ:
കളിയുടെ പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് സിക്സ് അടിക്കുന്നു. പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് പിടികൂടി. ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടി എന്നത് ടി വി റീപ്ളേകളിൽ വ്യക്തമാണ്. എന്നാൽ, ദൃശ്യങ്ങള്‍ പരിശോധിച്ച ടിവി അമ്പയര്‍ വിധിച്ചത് ഔട്ട്. ഹോപ്പിന്‍റെ കാല്‍ ബൗണ്ടറി ലൈനിലെ കുഷ്യനില്‍ തട്ടുന്നത് റീപ്ലേകളില്‍ വ്യക്തമായി കണ്ടിട്ടും ഔട്ട് വിളിച്ചതോടെ സഞ്ജു ഫീൽഡ് അമ്പയറിന്റെ അരികിലെത്തി. മലയാളിയായ കെ എന്‍ അനന്തപത്മനാഭനായിരുന്നു അമ്പയർ. എന്നാല്‍ അമ്പയറുടെ തീരുമാനം അന്തിമമാണെന്നു അദ്ദേഹവും വ്യക്തമാക്കി. സഞ്ജു റിവ്യു എടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കിയതോടെ കലിപ്പിലാണ് സഞ്ജു കളം വിട്ടത്. സഞ്ജു കൂടാരം കയറിയതോടെ രാജസ്ഥാൻ തോൽക്കുകയും ചെയ്തു.